Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് കോഹ്‍ലിയുടെ വിചാരം, എന്നാൽ അങ്ങനെയല്ല’ -യുവരാജ് സിങ്

text_fields
bookmark_border
‘ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് കോഹ്‍ലിയുടെ വിചാരം, എന്നാൽ അങ്ങനെയല്ല’ -യുവരാജ് സിങ്
cancel

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരുമിച്ച് കളിക്കുമ്പോൾ അടുത്ത സുഹൃത്തുക്കളായിരുന്നു യുവരാജ് സിങ്ങും വിരാട് കോഹ്‍ലിയും. കോഹ്‍ലി ഇന്ത്യൻ ടീമിൽ എത്തിയ കാലത്ത് ഏറെ പിന്തുണ നൽകിയ താരമാണ് യുവരാജ്. 2019ൽ യുവരാജ് സിങ് കളി മതിയാക്കിയെങ്കിലും കോഹ്‍ലി അപാര ഫോമിൽ ക്രിക്കറ്റിൽ തുടരുകയാണ്. ഇരുവരും ഫുട്ബാൾ നന്നായി കളിക്കുന്നവർ കൂടിയാണ്. ഒരുമിച്ച് കളിക്കുന്ന കാലത്ത് വിരാട് കോഹ്‍ലിക്കൊപ്പമുള്ള ഫുട്ബാൾ ഓർമകൾ പങ്കു​വെച്ചിരിക്കുകയാണ് യുവരാജിപ്പോൾ. ​ടി.ആർ.എസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തൽ.

ഫുട്ബാൾ ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് താനെന്നാണ് വിരാട് കോഹ്‍ലിയുടെ വിചാരമെന്നും എന്നാൽ അങ്ങനെയല്ലെന്നും യുവരാജ് തമാശ കലർത്തി പറഞ്ഞു. ഫുട്ബാളിൽ കോഹ്‍ലിയേക്കാൾ മികച്ച താരം താനാണെന്നും യുവരാജ് അവകാശപ്പെട്ടു. ഫുട്ബാളിൽ ഞാനും വിരാടും പോരടിച്ചിട്ടുണ്ടെന്നും അതുപോലെ ആശിഷ് നെഹ്റയോടും വിരേന്ദർ സെവാഗുമായും മത്സരിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു.

വിരാട് കോഹ്‍ലി മികച്ചൊരു ഫുട്ബാള​റാണോ എന്ന ചോദ്യത്തിനായിരുന്നു യുവരാജിന്റെ രസകരമായ മറുപടി. ‘ഫുട്ബാളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് കോഹ്‍ലിയുടെ വിചാരം, എന്നാൽ അങ്ങനെയല്ല. അവൻ മികച്ച ഫുട്ബാളറാണ്. ഫുട്ബാളിൽ കഴിവുകളുണ്ട്. എന്നാൽ, ഫുട്ബാളിൽ അവനേക്കാൾ മികച്ചവൻ ഞാനാണ്’, എന്നിങ്ങനെയായിരുന്നു യുവരാജിന്റെ വാക്കുകൾ. ഇപ്പോൾ അവൻ വളരെ തിരക്കിലായതിനാൽ ശല്യപ്പെടുത്താറില്ലെന്നും യുവരാജ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Kohli thinks he's Cristiano Ronaldo, but he's not' - Yuvraj Singh
Next Story