കോഹ്ലി വിശ്രമിക്കണം; വീണ്ടും ശാസ്ത്രി
text_fieldsന്യൂഡൽഹി: ഫോമില്ലായ്മയിൽപെട്ടുഴലുന്ന സൂപ്പർതാരം വിരാട് കോഹ്ലിക്ക് ഉപദേശവുമായി വീണ്ടും രവി ശാസ്ത്രി. ഐ.പി.എല്ലിൽനിന്നടക്കം ഇടവേളയെടുത്ത് വിശ്രമിക്കുന്നതാണ് കോഹ്ലിക്ക് ഫോം വീണ്ടെടുക്കാനുള്ള ഏക വഴിയെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.
'കോഹ്ലിക്ക് വിശ്രമം അനിവാര്യമാണ്. ഏറെക്കാലം ഇന്ത്യൻ ടീമിന്റെയും ഐ.പി.എല്ലിലും നായകനായിരുന്ന കോഹ്ലിക്ക് അതിൽനിന്ന് തെല്ലൊന്ന് മാറിനിൽക്കുന്നത് എന്തുകൊണ്ടും നല്ലതിനാവും. 6-7 വർഷത്തെ ക്രിക്കറ്റ് കൂടി കോഹ്ലിയിൽ ബാക്കിയുണ്ട്. അത് ഉപയോഗപ്പെടുത്താൻ ഇടക്ക് ഒരു ബ്രേക്ക് എടുക്കുന്നതിൽ കുഴപ്പമില്ല' -ശാസ്ത്രി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറച്ചുകാലമായി ഫോമില്ലാതെ കുഴങ്ങുന്ന കോഹ്ലി ഇത്തവണ ഐ.പി.എല്ലിലും തപ്പിത്തടയുകയാണ്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് തിരിച്ചുകയറിയ കോഹ്ലി കഴിഞ്ഞ കളിയിൽ ഓപൺ ചെയ്തുനോക്കിയിട്ടും രക്ഷയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.