Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബെ​യ​ർ​സ്റ്റോ​ക്ക്...

ബെ​യ​ർ​സ്റ്റോ​ക്ക് സെ​ഞ്ച്വ​റി; ഇം​ഗ്ല​ണ്ട് 284ന് ​പു​റ​ത്ത്

text_fields
bookmark_border
ബെ​യ​ർ​സ്റ്റോ​ക്ക് സെ​ഞ്ച്വ​റി; ഇം​ഗ്ല​ണ്ട് 284ന് ​പു​റ​ത്ത്
cancel
Listen to this Article

ബി​ർ​മി​ങ്ഹാം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ നി​ർ​ത്തി​യ​യി​ട​ത്തു​നി​ന്ന് ജോ​ണി ബെ​യ​ർ​സ്റ്റോ തു​ട​ങ്ങി‍യ​പ്പോ​ൾ എ​ഡ്ജ്ബാ​സ്റ്റ​ൻ ടെ​ന്നി​സി​ൽ ആ​സ​ന്ന​മാ​യ വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ര​ക​യ​റി ഇം​ഗ്ല​ണ്ട്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ടെ​സ്റ്റി​ലും ശ​ത​കം പൂ​ർ​ത്തി​യാ​ക്കി​യ ബെ​യ​ർ​സ്റ്റോ​യു​ടെ മി​ക​വി​ൽ ആ​തി​ഥേ​യ​ർ ഒ​ന്നാ​മി​ന്നി​ങ്സി​ൽ 284 റ​ൺ​സി​ലെ​ത്തി. ഇ​ന്ത്യ​ക്ക് 132 റ​ൺ​സ് ഒ​ന്നാ​മി​ന്നി​ങ്സ് ലീ​ഡ്. ബെ​യ​ർ​സ്റ്റോ 140 പ​ന്തി​ൽ 106 റ​ൺ​സ് നേ​ടി. ര​ണ്ടാ​മി​ന്നി​ങ്സ് ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് കി​ട്ടു​മ്പോ​ൾ ര​ണ്ടി​ന് 61 എ​ന്ന നി​ല​യി​ലാ​ണ്. ഓ​പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലും (നാ​ല്) ഹ​നു​മ വി​ഹാ​രി​യും (11) പു​റ​ത്താ​യി. മ​റ്റൊ​രു ഓ​പ​ണ​ർ ചേ​തേ​ശ്വ​ർ പു​ജാ​ര​യും (27) വി​രാ​ട് കോ​ഹ് ലി​യും (13) ആ​ണ് ക്രീ​സി​ൽ.

ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ൽ തി​ള​ങ്ങി​യ​ത് ക്യാ​പ്റ്റ​ൻ ജ​സ്പ്രീ​ത് ബും​റ​യാ​ണെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച മു​ഹ​മ്മ​ദ് സി​റാ​ജി​ന്റെ ദി​വ​സ​മാ​യി​രു​ന്നു. 66 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​പേ​രെ മ​ട​ക്കി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടു​പേ​രെ​യും ശ​ർ​ദു​ൽ ഠാ​കു​ർ ഒ​രാ​ളെ​യും പു​റ​ത്താ​ക്കി പി​ന്തു​ണ ന​ൽ​കി. ബാ​ക്കി മൂ​ന്ന് വി​ക്ക​റ്റ് ബും​റ​ക്കാ​ണ്. അ​ഞ്ച് വി​ക്ക​റ്റി​ന് 84 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ലീ​ഷു​കാ​ർ മൂ​ന്നാം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച​ത്. ബെ​യ​ർ​സ്റ്റോ​ക്കൊ​പ്പം ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സി​നെ (25) ഠാ​കു​റി​ന്റെ പ​ന്തി​ൽ ബും​റ പി​ടി​ച്ചു. ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ ബെ​യ​ർ​സ്റ്റോ അ​തി​വേ​ഗം ടീം ​സ്കോ​ർ 200 ക​ട​ത്തി. പി​ന്നാ​ലെ മ​ഴ​യും ഉ​ച്ച​ഭ​ക്ഷ​ണ​വും. ബെ​യ​ർ​സ്റ്റോ​ ഷ​മി​യു​ടെ പ​ന്തി​ൽ പുറത്തായി. സാം ​ബി​ല്ലി​ങ്സും (36) മാ​ത്യു പോ​ട്ട്സും (19) ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നും ടീ​മി​നെ 300 ക​ട​ത്താ​നാ​യി​ല്ല.

Show Full Article
TAGS:Bairstow india england test match Ravindra Jadeja 
News Summary - Poked by Kohli, Bairstow thrills with hundred
Next Story