Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നൂറിൽ' റെക്കോഡിട്ട് കോഹ്‍ലി

text_fields
bookmark_border
മൂന്ന് ഫോർമാറ്റിലും നൂറ് മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം
virat kohli
cancel

ദുബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളായ വിരാട് കോഹ്‍ലി സെഞ്ച്വറി കണ്ടെത്തിയിട്ട് ആയിരം ദിവസം പിന്നിട്ടെങ്കിലും മത്സരങ്ങളുടെ കാര്യത്തിൽ അപൂർവ റെക്കോഡ് അദ്ദേഹം സ്വന്തമാക്കി. ഞായറാഴ്ച ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇറങ്ങിയത് നൂറാം ട്വന്റി20 മത്സരത്തിനാണ്.

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും നൂറ് കളി തികക്കുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്ത് രണ്ടാമത്തെയാളുമാണ് കോഹ്‍ലി. ന്യൂസിലൻഡ് മുൻ നായകൻ റോസ് ടെയ്‍ലർ മാത്രമാണ് നിലവിൽ ഈ ക്ലബ്ബിലുള്ളത്. 102 ടെസ്റ്റിലും 262 ഏകദിനത്തിലും ഇറങ്ങിയ കോഹ്‍ലി യഥാക്രമം 8074ഉം 12,344ഉം റൺസടിച്ചു.

99 ട്വന്റി20 മത്സരങ്ങളിൽ 3308 റൺസാണ് നേടിയത്. ട്വന്റി20യിൽ ഇതുവരെ ശതകം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പുറത്താവാതെ നേടിയ 94 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡി വില്ലിയേഴ്സ് തുടങ്ങിയവർ കോഹ്‍ലിക്ക് ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kohli makes record in '100'
Next Story