Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാടയുഗത്തിന്​...

വിരാടയുഗത്തിന്​ ഐ.സി.സിയുടെ സാക്ഷ്യപത്രം; കോഹ്​ലി പതിറ്റാണ്ടിന്‍റെ താരം

text_fields
bookmark_border
വിരാടയുഗത്തിന്​ ഐ.സി.സിയുടെ സാക്ഷ്യപത്രം; കോഹ്​ലി പതിറ്റാണ്ടിന്‍റെ താരം
cancel

അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. ഐ.സി.സിയുടെ പതിറ്റാണ്ടിന്‍റെ ക്രിക്കറ്ററായി വിരാട്​ കോഹ്​ലി തെരഞ്ഞെടുക്കപ്പെട്ടു. കോഹ്​ലിയോട്​ മത്സരിക്കാൻ പോലും ആരുമില്ലെന്നാണ് ആസ്​ട്രേലിയൻ ഓപ്പണർ ഡേവിഡ്​ വാർണർ ​ഇൻസ്റ്റ ഗ്രാമിൽ കുറിച്ചത്​. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ചതിന്‍റെ തിളക്കത്തിൽ ടീം ഇന്ത്യയുടെ ആകാശനീലിമയിൽ 2008ൽ അ​രങ്ങേറിയ കോഹ്​ലിയുടെ ബാറ്റിൽ നിന്നും റൺസ്​ മഹാപ്രവാഹമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.


ഏത്​ പിച്ചുകളും ഏത്​ സാഹചര്യങ്ങളും വിരാടിനായി വഴിമാറി. ആസ്​ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം കോഹ്​ലിയുടെ ബാറ്റിങ്​ കാണാനായി ആളുകൾ തടിച്ചുകൂടി. സചിൻ ടെണ്ടുൽക്കറുടെ തകർക്കാനാവില്ലെന്ന്​ കരുതിയ കരുതിയ റെക്കോർഡുകളെ മുൾമുനയിൽ നിർത്തിയാണ്​ കോഹ്​ലി ഈ പതിറ്റാണ്ട്​ അവസാനിപ്പിക്കുന്നത്​. ഐ.സി.സിയുടെ ഏകദിന, ട്വന്‍റി 20, ടെസ്റ്റ്​ ഇലവനുകളിൽ ഇടംപിടിച്ച ഒരേഒരു താരവും കോഹ്​ലിതന്നെ.
കോ​ഹ്​​ലി ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ​യാ​ണ്​ 'ഡീ​കേ​ഡ്​ ​െപ്ല​യ​ർ' പു​ര​സ്​​കാ​ര​ത്തി​ന്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. സ​ഹ​താ​രം ആ​ർ. അ​ശ്വി​ൻ, ജോ ​റൂ​ട്ട്, കു​മാ​ർ സം​ഗ​ക്കാ​ര, സ്​​റ്റീ​വ്​ സ്​​മി​ത്ത്, എ​ബി ഡി​വി​​ല്ലി​യേ​ഴ്​​സ്, കെ​യ്​​ൻ വി​ല്യം​സ​ൺ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ്​ മ​ത്സ​രാ​ർ​ഥി​ക​ൾ.

''ഈ ​പു​ര​സ്​​കാ​രം അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്. ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യി നെ​ഞ്ചോ​ട്​ ചേ​ർ​ക്കു​ന്ന​ത്​ 2011ലെ ​േ​ലാ​ക​ക​പ്പ്​ കി​രീ​ട​മാ​ണ്. 2013ലെ ​ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യും 2018ലെ ​ആ​സ്​​ട്രേ​ലി​യ​ൻ പ​ര​മ്പ​ര വി​ജ​യ​വും മ​ഹ​ത്ത​ര​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ളെ​ക്കാ​ൾ ടീ​മി​െൻറ വി​ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കു​ക​യാ​ണ്​ ക​രി​യ​റി​ലെ ല​ക്ഷ്യം. ഓ​രോ മ​ത്സ​ര​ത്തി​ലും അ​തി​നാ​ണ്​ എ​െൻറ ശ്ര​മം'' -ഐ.​സി.​സി പു​ര​സ്​​കാ​ര നേ​ട്ട​ത്തി​നു പി​ന്നാ​ലെ കോ​ഹ്​​ലി പ​റ​ഞ്ഞു.

ഐ.സി.സിയുടെ ഗാർഫീൽഡ്​ സോബേഴ്​സ്​ അവാർഡ്​സ്​ (2011-20)

പതിറ്റാണ്ടി​െൻറ ക്രിക്കറ്റർ: വിരാട്​ കോഹ്​ലി (ഇന്ത്യ)

പതിറ്റാണ്ടി​െൻറ ​ക്രിക്കറ്റർ (വനിത): എല്ലിസ്​ പെറി (ആസ്​ട്രേലിയ)

ടെസ്​റ്റ്​: സ്​റ്റീവ്​ സ്​മിത്ത്​

ഏകദിനം: വിരാട്​ കോഹ്​ലി

ട്വൻറി20 ക്രിക്കറ്റർ: റാഷിദ്​ ഖാൻ

വനിത ട്വൻറി20, ഏകദിനം: എല്ലിസ്​ പെറി

സ്​പിരിറ്റ്​ ഓഫ്​ ക്രിക്കറ്റ്​: എം.എസ്.​ ധോണി

പതിറ്റാണ്ടിലെ ശ്രദ്ധേയ നേട്ടങ്ങൾ

1- 2011 ​ഏകദിന ലോകകപ്പ്​ ചാമ്പ്യൻ ടീം അംഗം. അന്ന്​ 22 വയസ്സായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി. ആകെ 282 റൺസ്​. ഫൈനലിൽ ഗംഭീറിനൊപ്പം 83 റൺസി​െൻറ നിർണായക കൂട്ടുകെട്ടും കുറിച്ചു.

2- ഏകദിനത്തിൽ ഏറ്റവും ഉയർന്ന ശരാശരിക്കാരൻ (കുറഞ്ഞത്​ 5000 റൺസ്​ എ​ങ്കിലും എടുത്തവരിൽ). 251 മത്സരങ്ങളിൽ 12,040 റൺസും 59.31 ശരാശരിയും.

3- ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്​ (2928) നേടിയ താരം.

4- ഏറ്റവും ഉയർന്ന ടെസ്​റ്റ്​ റേറ്റിങ്​ നേടിയ (937) ഇന്ത്യൻ ക്രിക്കറ്റർ. ലോകതാരങ്ങളിൽ 11ാമൻ.

5 രണ്ടു​ ട്വൻറി20 ലോകകപ്പുകളിൽ ​​െപ്ലയർ ഓഫ്​ ദ ടൂർണമെൻറ്​. 2014 (319 റൺസ്​), 2016 (273 റൺസ്​) ലോകകപ്പുകളിലായിരുന്നു ഇത്​

6 - ഏഴു​ കലണ്ടർ വർഷങ്ങളിൽ ഏകദിനത്തിൽ മാത്രം 1000ത്തിൽ ഏറെ റൺസ്​ (2011, 2012, 2013, 2014, 2017, 2018, 2019).

7 - 2013 ഒക്​ടോബറിൽ ആസ്​ട്രേലിയക്കെതിരെ 52 പന്തിൽ 100 തികച്ച കോഹ്​ലി ഇന്ത്യക്കാര​െൻറ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറിക്ക്​ ഉടമയായി.

8- 2017, 2018 വർഷങ്ങളിൽ ഐ.സി.സി ക്രിക്കറ്റർ ഓഫ്​ ദി ഇയറായി. 2012, 2017, 2018 വർഷങ്ങളിൽ ഐ.സി.സിയുടെ ഏറ്റവും മികച്ച ഏകദിന താരമായി. 2018ൽ ടെസ്റ്റിലെയും ഏകദിനത്തിലേയും ഏറ്റവും മികച്ച താരമായും ഐ.സി.സി ക്രിക്കറ്റർ ഓഫ്​ ദി ഇയറായും തെ​രഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccVirat Kohli
Next Story