ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്‍ലിക്ക് റെക്കോർഡ്
text_fieldsമെൽബൺ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിരാട് കോഹ്‍ലിക്ക് റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മഹേല ജയർവർധനയെയാണ് കോഹ്‍ലി മറികടന്നത്. 2014ൽ 1016 റൺസ് കുറിച്ചാണ് ജയവർധന റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ഇതാണ് ഇപ്പോൾ കോഹ്‍ലി മറികടന്നിരിക്കുന്നത്.
130 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് കോഹ്‍ലിയുടെ റെക്കോർഡ് പ്രകടനം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴാം ഓവറിൽ താസ്കിൻ അഹമ്മദിനെതിരായി സിംഗിൾ നേടിയാണ് കോഹ്‍ലി റെക്കോർഡ് പ്രകടനം നടത്തിയത്. 2012ലെ ആദ്യ ലോകകപ്പിൽ 185 റൺസാണ് കോഹ്‍ലി നേടിയത്. 2016ലും കോഹ്‍ലി മികച്ച പ്രകടനം നടത്തി.
ട്വന്റി 20യിൽ കലണ്ടർ വർഷത്തിൽ 1000 റൺസ് തികക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടത്തിലേക്കാണ് സൂര്യകുമാർ യാദവിന്റെ നോട്ടം. 26 മത്സരങ്ങളില്‍നിന്ന് 42.50 ശരാശരിയില്‍ 183.69 സ്ട്രൈക്ക് റേറ്റില്‍ എട്ട് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 935 റൺസാണ് ഈ വര്‍ഷം സൂര്യ അടിച്ചുകൂട്ടിയത്. അഞ്ച് റൺസ് കൂടി നേടിയാൽ പാകിസ്താൻ നായകൻ ബാബർ അസമിനെ മറികടക്കാനാകും. കഴിഞ്ഞ വർഷം 26 മത്സരങ്ങളില്‍ 1326 റൺസ് നേടിയ മുഹമ്മദ് റിസ്‌വാന്‍റെ പേരിലാണ് നിലവിലെ റെക്കോർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

