പരിക്ക് മാറാതെ രോഹിത്; ഏകദിന ടീമിനെ രാഹുൽ നയിക്കും
text_fieldsന്യൂഡൽഹി: പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ശർമ ഏകദിനത്തിനുമില്ല. വൈറ്റ് ബാൾ ക്രിക്കറ്റിൽ മുഴുവൻ സമയ നായകനായി അവരോധിക്കപ്പെട്ടശേഷമുള്ള ആദ്യ പരമ്പര തന്നെ മുംബൈ താരത്തിന് നഷ്ടമായി. മൂന്നു മത്സര ഏകദിന പരമ്പരക്കുള്ള 18 അംഗ ടീമിനെ ലോകേഷ് രാഹുൽ നയിക്കും. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ.
പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. പരിക്ക് ഭേദമാവാത്ത രവീന്ദ്ര ജദേജയെയും അക്സർ പട്ടേലിനെയും പരിഗണിച്ചില്ല. ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യർ, വാഷിങ്ടൺ സുന്ദർ, ദീപക് ചഹാർ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർ ടീമിലുണ്ട്. ഈമാസം 19, 21, 23 തിയതികളിലാണ് ഏകദിന മത്സരങ്ങൾ.
ടീം: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ശർദുൽ ഠാകൂർ, ദീപക് ചഹാർ, പ്രസിദ്ധ് കൃഷ്ണ.

