Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി; രാഹുൽ കളിക്കില്ലെന്ന് റിപ്പോർട്ട്, പകരക്കാരനായി മലയാളി

text_fields
bookmark_border
KL Rahul
cancel

ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് വൻ തിരിച്ചടി. സ്റ്റാർ ബാറ്റർ കെ.എൽ രാഹുൽ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്ത്. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ കളിച്ച രാഹുല്‍ രണ്ടാം മത്സരത്തില്‍ കളിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാല്‍ മൂന്നാം ടെസ്റ്റിലും താരം പുറത്തിരിക്കും. രാഹുൽ കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം സെലക്ടര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, 15-ാം തീയതി രാജ്‌കോട്ടില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കർണാടക ടീമിൽ രാഹുലിന്റെ സഹതാരവും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ട്. രഞ്ജി ട്രോഫിയിലും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിനൊപ്പവും മികച്ച പ്രകടനം പുറത്തെടുത്തതാണ് ദേവ്ദത്തിന് തുണയായത്. കെഎല്‍ രാഹുല്‍ നയിക്കുന്ന ഐ.പി.എല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിലാണ് ദേവ്ദത്ത് പടിക്കൽ കളിക്കുന്നത്.

രാഹുലിനൊപ്പം ഹൈദരാബാദ് ടെസ്റ്റില്‍ പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയേയും കായികക്ഷമത വീണ്ടെടുത്താൻ മാത്രമേ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ബി.സി.സി.ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KL Rahul ruled out of third Test against England
Next Story