Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാ​ഹു​ലി​ന്​...

രാ​ഹു​ലി​ന്​ പ​രി​ക്ക്​; പ​ക​രം സൂ​ര്യ​കു​മാ​ർ

text_fields
bookmark_border
kl rahul
cancel

കാ​ൺ​പു​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെ ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി​യാ​യി പ​രി​ക്ക്. ഓ​പ​ണ​ർ ലോ​കേ​ഷ്​ രാ​ഹു​ലാ​ണ്​ പ​രി​ക്കു​മൂ​ലം പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ​ത്. ഇ​ട​തു​തു​ട​യി​ലെ മാം​സ​പേ​ശി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റ രാ​ഹു​ലി​നു​ പ​ക​രം സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി.

പ​രി​ക്കേ​റ്റ രാ​ഹു​ൽ ചൊ​വ്വാ​ഴ്​​ച കാ​ൺ​പു​രി​ലെ ഗ്രീ​ൻ​പാ​ർ​ക്ക്​​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ടീ​മി​െൻറ പ​രി​ശീ​ല​ന സെ​ഷ​നി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. രാ​ഹു​ൽ ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി​യി​ൽ ചെ​ല​വ​ഴി​ച്ച്​ അ​ടു​ത്ത​മാ​സ​ത്തെ ദ​ക്ഷി​ണാ​​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​ക്ക്​ മു​ന്നോ​ടി​യാ​യി ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ ബി.​സി.​സി.​ഐ അ​റി​യി​ച്ചു. ഇ​തു​വ​രെ 40 ടെ​സ്​​റ്റു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ള്ള രാ​ഹു​ൽ 35.16 ശ​രാ​ശ​രി​യി​ൽ 2321 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​ൽ രോ​ഹി​ത്​ ശ​ർ​മ​ക്കൊ​പ്പം ഓ​പ​ൺ ചെ​യ്​​ത രാ​ഹു​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു.

വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നാ​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ രോ​ഹി​തി​ല്ല. ഇ​തോ​ടെ രാ​ഹു​ലും മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും ഓ​പ​ൺ ചെ​യ്യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ആ​ദ്യ ടെ​സ്​​റ്റി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റൊ​രു ഓ​പ​ണ​റാ​യ ശു​ഭ്​​മാ​ൻ ഗി​ൽ മ​ധ്യ​നി​ര​യി​ലി​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ന്നാ​ൽ, രാ​ഹു​ൽ പു​റ​ത്താ​യ​തോ​ടെ മാ​യ​ങ്ക്​-​ഗി​ൽ ജോ​ടി​യാ​വും ആ​ദ്യ ടെ​സ്​​റ്റി​ൽ ഓ​പ​ണി​ങ്. നാ​യ​ക​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​ക്കും ചേ​തേ​ശ്വ​ർ പു​ജാ​ര​ക്കു​മൊ​പ്പം ശ്രേ​യ​സ്​ അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ൾ​ക്ക്​ മ​ധ്യ​നി​ര​യി​ൽ അ​വ​സ​രം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandKL Rahulcricket
News Summary - KL Rahul Ruled Out Of Test Series vs New Zealand
Next Story