Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നായകൻ ആശുപത്രിയിൽ, സർജറി വേണമെന്ന്​ ഡോക്​ടർമാർ; പഞ്ചാബ്​ കിങ്​സിന്​​ തിരിച്ചടി
cancel

നായകൻ ആശുപത്രിയിൽ, സർജറി വേണമെന്ന്​ ഡോക്​ടർമാർ; പഞ്ചാബ്​ കിങ്​സിന്​​ തിരിച്ചടി

text_fields
bookmark_border

ഐ.പി.എല്ലില്‍ വിജയവഴിയിൽ തിരിച്ചെത്തി മുന്നേറ്റം കൊതിക്കുന്ന പഞ്ചാബ്​ കിങ്​സിന്​ തിരിച്ചടി. ഡൽഹി കാപിറ്റൽസിനെതിരായി ഇന്ന്​ നടക്കുന്ന മത്സരത്തിൽ നായകൻ കെ.എൽ രാഹുൽ ഉ​ണ്ടായേക്കില്ല. കടുത്ത വയറുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്​ പകരം ക്രിസ്​ ഗെയിൽ പഞ്ചാബിനെ നയിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ശനിയാഴ്​ച്ച രാത്രിയോടെയായിരുന്നു താരത്തിന്​ വയറുവേദന അനുഭവപ്പെട്ടത്​.

ചില മരുന്നുകൾ കഴിച്ചെങ്കിലും കാര്യമായ മാറ്റം കാണാത്ത സാഹചര്യത്തിലാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ശേഷം നടത്തിയ പരിശോധനയിൽ രാഹുലിന്​ അപ്പെന്‍ഡിസൈറ്റിസ് ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്​തു. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇതു പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുമെന്നും പഞ്ചാബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

എന്തായാലും തങ്ങളുടെ നായകനും സീസണിലെ നിലവിലെ ടോപ്​ സ്​കോററുമായ രാഹുൽ ടൂർണമെൻറി​െൻറ ഏറ്റവും നിർണായകമായ ഘട്ടത്തിൽ രോഗംബാധിച്ച്​ പുറത്തുപോകുന്നത്​ തെല്ലൊന്നുമല്ല പഞ്ചാബിനെ കുഴക്കുന്നത്​. ഏഴു മല്‍സരങ്ങളില്‍ നിന്നും 66.6 ശരാശരിയില്‍ 137 സ്‌ട്രൈക്ക് റേറ്റില്‍ രാഹുൽ ഇതുവരെ 331 റണ്‍സെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KL Rahul hospitalised after severe abdomen pain to undergo surgery says punjab kings
Next Story