ഐ.പി.എല്ലിൽ പങ്കെടുത്ത ന്യൂസിലാൻഡ് താരം ടിം സെഫെർട്ടിന് കോവിഡ്; നാട്ടിലേക്ക് മടങ്ങാനായില്ല
text_fieldsചെന്നൈ: ഐ.പി.എല്ലിൽ പങ്കെടുത്ത ന്യൂസിലാൻഡ് താരം ടിം സെഫെർട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ അദ്ദേഹം അഹമ്മദാബാദിൽ ക്വാറൻറീനിൽ കഴിയുകയാണ്. സെഫെർട്ടിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച വൈകുന്നേരം യാത്രതിരിക്കുന്ന ചാർട്ടേഡ് വിമാനത്തിൽ മടങ്ങാനായിരുന്നു ന്യൂസിലാൻഡ് താരത്തിെൻറ പദ്ധതി. വിമാനയാത്രക്കാർക്കെല്ലാം കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഇത്തരത്തിൽ സെഫെർട്ടിനേയും ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന് ചെറിയ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് സെഫെർട്ട്.
നേരത്തെ കൊൽക്കത്തയുടെ തന്നെ താരമായ വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിെൻറ ബയോ ബബിളിൽ വിള്ളലുണ്ടായതിനെ തുടർന്ന് ടൂർണമെൻറ് താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

