Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅയ്യയ്യേ.....

അയ്യയ്യേ.. കയ്യിലിരുന്ന കളി കൊൽകത്തക്ക്​ ദാനംചെയ്​ത്​ പഞ്ചാബ്​

text_fields
bookmark_border
അയ്യയ്യേ.. കയ്യിലിരുന്ന കളി കൊൽകത്തക്ക്​ ദാനംചെയ്​ത്​ പഞ്ചാബ്​
cancel

അബുദബി: കിങ്​സ്​ ഇലവൻ പഞ്ചാബി​െൻറ മോശം ഫോമിന്​ ഒരു മാറ്റവുമില്ല. അനായാസം ജയിക്കാവുന്ന മത്സരം കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിന്​ ദാനംനൽകിയ പഞ്ചാബിന്​ രണ്ടുറൺസ്​ തോൽവി​.

ഐ.പി.എല്ലിലെ തുടർതോൽവികൾക്കിടയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമെന്ന്​ തോന്നിപ്പിക്കും വിധമായിരുന്നു പഞ്ചാബി​െൻറ പ്രകടനം. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഉയർത്തിയ 164 റൺസ്​ പിന്തുടർന്നിറങ്ങിയ പഞ്ചാബ്​ ഒരുഘട്ടത്തിൽ ഒരു വിക്കറ്റിന്​ 115 റൺസ്​ എന്ന നിലയിലായിരുന്നു.

അവസാന മൂന്നോവറുകളിൽ സുനിൽ നരൈ​െൻറയും പ്രസീദ്​ കൃഷ്​ണയുടെയും പന്തുകൾക്ക്​ മുമ്പിൽ പഞ്ചാബ്​ ബാറ്റ്​സ്​മാൻമാർ പരുങ്ങിയതോടെ അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടത്​​ 14 റൺസ്​. നരൈ​െൻറ കുത്തിത്തിരിയുന്ന പന്തുകൾക്ക്​ മുമ്പിൽ നട്ടം തിരിഞ്ഞ മാക്​സ്​വെലിന്​ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന പന്തിൽ ജയിക്കാൻ വേണ്ട ഏഴുറൺസിനായി ഉയർത്തിയടിച്ച മാക്​സ്​വെല്ലി​െൻറ ഷോട്ട്​ ബൗണ്ടറി ലൈനിന്​ മില്ലിമീറ്റർ അകലെ വീണ്​ ബൗണ്ടറിയായതോടെ കൊൽകത്തക്ക്​ രണ്ട്​ റൺസി​െൻറ അവിശ്വസനീയ ജയം സ്വന്തമായി.


ഫോമിലുള്ള മായങ്ക്​ അഗർവാളിനെ (56) കൂട്ടുപിടിച്ച്​ നായകൻ കെ.എൽ. രാഹുലാണ് (74)​ പഞ്ചാബിനെ വിജയത്തോട്​ അടുത്തെത്തിച്ചത്​. കൊൽകത്തക്കായി പ്രസിദ്​ കൃഷ്​ണ മൂന്നും സുനിൽ നരൈൻ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. കൈയ്യിലിരുന്ന മറ്റൊരു മത്സരം കൂടി കൈവിട്ട പഞ്ചാബിന്​​ സീസണിലെ ആറാംതോൽവിയാണിത്​.

ആദ്യം ബാറ്റുചെയ്​ത കൊൽക്കത്തക്കായി തിളങ്ങിയത്​ നായകൻ ദിനേശ്​ കാർത്തിക്കായിരുന്നു. 29 പന്തിൽ നിന്നും 58 റൺസെടുത്ത കാർത്തികി​െൻറ ബാറ്റിങ്ങ്​ മികവിലാണ്​ കൊൽകത്ത ഭേദപ്പെട്ട സ്​കോറിലെത്തിയത്​. 47 പന്തിൽ നിന്നും 57 റൺസുമായി ശുഭ്​മാൻ ഗിൽ ടീമിന്​ മികച്ച അടിത്തറ നൽകി. പഞ്ചാബിനായി മുഹമ്മദ്​ ഷമിയും അർഷദീപ്​ സിങ്ങും രവി ബിഷ്​ണോയിയും ഓരോ വിക്കറ്റുകൾ വീതം വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKRKXIPIPL 2020
Next Story