Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kings eleven punjab
cancel
Homechevron_rightSportschevron_rightCricketchevron_rightരാഹുൽ അടിച്ചുതകർത്തു,...

രാഹുൽ അടിച്ചുതകർത്തു, എറിഞ്ഞുവീഴ്​ത്തി ബൗളർമാർ; ബാംഗ്ലൂരിനെതിരെ പഞ്ചാബിന്​ 97 റൺസ്​ വിജയം

text_fields
bookmark_border

ദു​ബൈ: ​ലോ​കേ​ഷ്​ രാ​ഹു​ലി​ലൂ​ടെ സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ച്വ​റി പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ​കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന്​ 97 റ​ൺ​സ്​ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പ​ഞ്ചാ​ബ്​ മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 206 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ 17 ഒാ​വ​റി​ൽ 109ന്​ ​പു​റ​ത്താ​യി. 69 പ​ന്തി​ൽ ഏ​ഴ്​ സി​ക്​​സും 14 ബൗ​ണ്ട​റി​യു​മാ​യി 132 റ​ൺ​സ്​ അ​ടി​​ച്ചാ​ണ്​ രാ​ഹു​ൽ സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ച്വ​റി നേ​ടി​യ​ത്. ​െഎ.​പി.​എ​ല്ലി​ൽ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​െ​ൻ​റ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റാ​യി​രു​ന്നു ഇ​ത്.

ബം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി വി​ട്ടു​ക​ള​ഞ്ഞ ക്യാ​ച്ചി​നു പി​ന്നാ​ലെ, സ്​​റ്റെ​യി​ൻ എ​റി​ഞ്ഞ 19ാം ഒാ​വ​റി​ൽ രാ​ഹു​ൽ മൂ​ന്ന്​ സി​ക്​​സു​മാ​യി 26 റ​ൺ​സെ​ടു​ത്തു. അ​വ​സാ​ന ഒാ​വ​റി​ൽ 16 റ​ൺ​സ്​ കൂ​ടി.

പ​ഞ്ചാ​ബ്​ സ്​​കോ​റി​ൽ പ​കു​തി​യി​ലേ​റെ​യും രാ​ഹു​ലി​െ​ൻ​റ ബാ​റ്റി​ൽ​നി​ന്നു ത​ന്നെ. ക​രു​ൺ നാ​യ​ർ (15) പു​റ​ത്താ​വാ​തെ നി​ന്നു. മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ (26), നി​കോ​ള​സ്​ പൂ​രാ​ൻ (17), ​െഗ്ല​ൻ മാ​ക്​​സ്​​വെ​ൽ (5) എ​ന്നി​വ​രാ​ണ്​ പു​റ​ത്താ​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ബാം​ഗ്ലൂ​രി​ന്​ ഒ​രി​ക്ക​ൽ പോ​ലും ത​ല ഉ​യ​ർ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ക​ളി​യി​ലെ വെ​ടി​ക്കെ​ട്ടു​കാ​ര​നാ​യ മ​ല​യാ​ളി താ​രം ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ (1) ആ​ദ്യ ഒാ​വ​റി​ൽ പു​റ​ത്താ​യി. ആ​രോ​ൺ ഫി​ഞ്ച്​ (20), ജോ​ഷ്​ ഫി​ലി​പ്പ്​ (0), വി​രാ​ട്​ കോ​ഹ്​​ലി (1), എ​ബി ഡി​വി​ല്യേ​ഴ്​​സ്​ (28), വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ (30) എ​ന്നി​ങ്ങ​നെ​യാ​ണ്​ ബാം​ഗ്ലൂ​രി​െ​ൻ​റ സ്​​കോ​ർ. ര​വി ബി​ഷ്​​ണോ​യ്, എം. ​അ​ശ്വി​ൻ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabBangalore Newsipl 2020
Next Story