Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ മൈതാനത്തിനു പുറത്തേക്ക് സിക്സറടിച്ചുപറത്തി പൊളാർഡ്; പന്ത് കൈയിലെടുത്ത യാത്രക്കാരൻ ചെയ്തത്... വിഡിയോ

text_fields
bookmark_border
ഷാർജ മൈതാനത്തിനു പുറത്തേക്ക് സിക്സറടിച്ചുപറത്തി പൊളാർഡ്; പന്ത് കൈയിലെടുത്ത യാത്രക്കാരൻ ചെയ്തത്... വിഡിയോ
cancel

അടിയോടടി കണ്ട ഷാർജ മൈതാനത്ത് ഗാലറിയും കടന്ന് പന്ത് നടുറോഡിലെത്തിയാൽ എന്തുചെയ്യും? യു.എ.ഇയിൽ നടക്കുന്ന ഐ.എൽ.ടി ലീഗിലാണ് കഴിഞ്ഞ ദിവസം വമ്പൻ അടികളും റെക്കോഡ് സ്കോറും പിറന്നത്. മുഹമ്മദ് വസീം, കീറൺ പൊളാർഡ്, ആന്ദ്രെ ​െഫ്ലച്ചർ എന്നിവ​ർ അർധ സെഞ്ച്വറി കുറിച്ച എം.ഐ എമിറേറ്റ്സ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ് മുന്നക്കം കടക്കാതെ അവസാനിക്കുകയും ചെയ്തു.

44 പന്തിൽ 86 റൺസടിച്ച് വസീമാണ് തുടക്കമിട്ടത്. നാലു സിക്സറും 11 ഫോറുമടങ്ങിയ തകർപ്പൻ അടിക്ക് കൂട്ടുനൽകി ​െഫ്ലച്ചർ 39 പന്തിൽ അർധ സെഞ്ച്വറി കടന്നു. ഇരുവരും ചേർന്ന് 12.3 ഓവറിൽ പൂർത്തിയാക്കിയത് 141 റൺസ്. ഓപണർമാരുടെ വെടിക്കെട്ടിനു ശേഷമെത്തിയ കീറൺ പൊളാർഡ് വകയായിരുന്നു പിന്നീടുള്ള ഷോ. അതുക്കുംമേലെ നിന്ന വിൻഡീസ് താരം 19 പന്ത് മാത്രം നേരിട്ട് അർധ സെഞ്ച്വറിയിലെത്തി. ഡാൻ മൂസ്‍ലിക്കൊപ്പം ചേർന്ന് 5.2 ഓവറിൽ ചേർത്തത് 89 റൺസ്. മൂസ്‍ലി 17 പന്തിൽ 31 അടിച്ച് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡസേർട്ട് വൈപേഴ്സ് ഇംറാൻ താഹിർ, ഫസൽഹഖ്, സഹൂർ ഖാൻ എന്നിവരുടെ ബൗളിങ് മികവിനു മുന്നിൽ സുല്ലിട്ട് 84 റൺസിൽ എല്ലാവരും മടങ്ങി.

അതിനിടെയായിരുന്നു ആവേശക്കാഴ്ചകൾ. ഒരിക്കൽ മൂസ്‍ലിയും പിന്നാലെ പൊളാർഡും പന്ത് അടിച്ചുപറത്തിയത് ഷാർജ മൈതാനത്തിനു പുറത്ത്. മൂസ്‍ലി അടിച്ച പന്ത് ഗാലറിയും കടന്നുവരുന്നത് കണ്ട ഒരാൾ ഓടിവന്ന് പന്ത് തിരിച്ച് ഗാലറിയിലേക്ക് എറിഞ്ഞുകൊടുക്കുന്നു. പൊളാർഡ് പുറത്തേക്കടിച്ച പന്ത് ലഭിച്ചയാൾ അതുമായി സ്ഥലംവിടുന്നു. രണ്ടും ചേർത്തുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kieron Pollard Smashes Ball Outside Sharjah Stadium With Huge Six In ILT20. Passerby Then Does This
Next Story