ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിൽ രണ്ടു വീക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയമായ താരമായിരുന്നു ദീപക് ചഹർ. ഗുപ്റ്റിലിനെ പുറത്താക്കി തുറിച്ചു നോക്കി കാമറക്കണ്ണുകളിൽ നിറഞ്ഞ താരം, ഫീൽഡിങ്ങിനിടെ സഹോദരിയോട് ഭാവി വധു ജയ ഭരദ്വാജിനെ അന്വേഷിച്ചതും വൈറലായി.
കിവീസ് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദീപക് ചഹറിനെ സഹോദരി മാലതി ചഹർ ഉച്ചത്തിൽ വിളിക്കുന്നത് വിഡിയോയിൽ കാണാം. പലതവണ വിളിച്ചതോടെയാണ് ചഹർ സഹോദരിയെ കാണുന്നത്. മാലതിയെ അഭിവാദ്യം ചെയ്ത ചഹർ തന്‍റെ ഭാവി വധു ജയ ഭരദ്വാജിനെ തിരക്കി. ഇതിന്‍റെ വിഡിയോ മാലതി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ചഹര്‍ യു.എ.ഇയില്‍ നടന്ന ഐ.പി.എല്ലിൽ ജയ ഭരദ്വാജിനോട് പ്രണയം പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. മത്സരശേഷം സ്റ്റാന്‍ഡിലുണ്ടായിരുന്ന ജയയുടെ അടുത്തെത്തി ചാഹര്‍ മോതിരം അണിയുകയും ചെയ്തു.
ഐ.പി.എൽ മത്സരത്തിനു പിന്നാലെ ദീപക് ചഹർ ജയ ഭരദ്വാജിന് മോതിരം കൈമാറുന്നു