Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈക്ക് വമ്പൻ...

ചെന്നൈക്ക് വമ്പൻ തിരിച്ചടി; സൂപ്പർ പേസർ പരിക്കേറ്റ് പുറത്ത്, പകരം ആര്?

text_fields
bookmark_border
Khaleel Ahmed
cancel

ചെന്നൈ: സീസണിലെ ആദ്യ മൂന്നു മത്സരങ്ങൾ തോറ്റശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ടീമിന്‍റെ പ്രധാന ബൗളറായ ഖലീൽ അഹ്മദ് പരിക്കേറ്റ് ടീമിന് പുറത്തായി.

ഇടംകൈയൻ പേസറിന് ഐ.പി.എൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. വലത് തുടയിലെ പേശിക്കേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന്‍റെ പരിക്ക് ഭേദമാകാൻ 10-12 ആഴ്‌ചയിലധികം എടുക്കും. ഇതോടെ ഒമ്പത് ലീഗ് മത്സരങ്ങൾ ബാക്കിനിൽക്കെ, ഖലീൽ ടീമിൽനിന്നു പുറത്തായി. 2025 സീസണിനു മുന്നോടിയായി 4.8 കോടി രൂപക്കാണ് ഖലീൽ ചെന്നൈയിലെത്തിയത്. ന്യൂ ബാളിലും ഡെത്ത് ഓവറുകളിലും മികച്ച നിലയിൽ പന്തെറിയുന്ന ഖലീലിന്‍റെ അഭാവം സീസണിൽ ടീമിന് വലിയ നഷ്ടം തന്നെയാണ്.

കഴിഞ്ഞദിവസം ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഖലീൽ തന്‍റെ അവസാന ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് പിന്നാലെ കാലിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് ഗുർജപ്നീത് സിങ്ങാണ് ആ ഓവർ പൂർത്തിയാക്കിയത്. സീസണിലെ അഞ്ചു മത്സരങ്ങളിലും ഖലീൽ കളിച്ചിരുന്നു. വെറ്ററൻ താരം എം.എസ്. ധോണി കാലിലെ പേശിവലിവിനെ തുടർന്ന് സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്കിൽനിന്ന് മുക്തനായി ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ച ധോണി, ഏപ്രിൽ 23ന് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഐ.പി.എൽ തുടങ്ങുന്നതിനു മുമ്പേ പേസർ നാഥൻ എല്ലിസ് പരിക്കേറ്റ് പുറത്തായിരുന്നു. ഖലീലിന്‍റെ പകരക്കാരനായി മുകേഷ് ചൗധരിയെ കളിപ്പിക്കുമെന്നാണ് സൂചന. സാകരി ഫൂക്സ്, സ്പെൻസൽ ജോൺസൺ എന്നീ ബൗളർമാരും ടീമിലുണ്ട്. എന്നാൽ, ഒരു വിദേശ താരത്തെ കൂടി ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ഡെവാൾഡ് ബ്രെവിസ്, നൂർ അഹ്മദ്, അകീൽ ഹുസൈൻ, ജാമീ ഓവർട്ടൺ എന്നിവരിൽ ആരെങ്കിലും പുറത്തിരിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsKhaleel AhmedIPL 2026
News Summary - Khaleel Ahmed Ruled Out Of IPL 2026 Due To injury
Next Story