'സോഷ്യൽ മീഡിയയിൽ നിന്നും നീ ആദ്യം ഇറങ്ങ്'; പൃഥ്വി ഷാക്ക് ഉപദേശവും പിന്തുണയുമായി കെ.പി
text_fieldsകരിയറിന്‍റെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന പൃഥ്വി ഷാക്ക് പിന്തുണയും ഉപദേശവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് സൂപ്പർതാരം കെവിൻ പീറ്റേഴ്സൺ. 25 വയസുകാരനായ ഷാ കളിയിൽ നിന്നും അകലുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഒരു സമയത്ത് അടുത്ത സച്ചിൻ ടെണ്ടുൽക്കറെന്നും ബ്രയാൻ ലാറയെന്നും വിളിക്കപ്പെട്ട താരം നിലവിൽ ഐ.പി.എല്ലിൽ പോലും വിൽക്കപെടാതെ പോയിരിക്കുകയാണ്. താരത്തിന് വേണ്ടി അടിസ്ഥാന വിലയായ 75 ലക്ഷം പോലും മുടക്കാൻ ടീമുകൾ തയ്യാറായില്ല.
ക്രിക്കറ്റിൽ താരത്തിന്‍റെ ഭാവി എന്താകുമെന്നുള്ള ചർച്ചകൾ സജീവമാണ്. അടുത്ത സച്ചിനാകാൻ വന്നയാൾ അടുത്ത വിനോദ് കാംബ്ലിയാകുമെന്നുള്ള ട്രോളുകളും വിമർശനങ്ങളും ഒരു വശത്തുണ്ട്. എന്നാൽ ഷായുടെ കഴിവിനെ മനസിലാക്കികൊണ്ട് ഉപദേശം നൽകുകയാണ് പീറ്റേഴ്സൺ. ഷാക്കൊപ്പം നല്ലയാളുകളുണ്ടെങ്കിൽ അവനെ തിരിച്ചുകൊണ്ടുുവരാമെന്ന് പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു.
'സ്പോർട്സിന്‍റെ ഏറ്റവും നല്ല കഥകൾ തിരിച്ചുവരവിന്‍റേതാണ്. പൃഥ്വി ഷാക്കൊപ്പം ആളുകളുണ്ടെങ്കിൽ അവനെ ഇരുത്തി, സോഷ്യൽ മീഡിയയിൽ നിന്നും ഇറങ്ങി ഫിറ്റ്നസിന് വേണ്ടി കഠിനമായി പരിശ്രമിക്കാൻ വേണ്ടി പറയുക. അത് അവനെ ഭൂതകാലത്തിലെ വിജയവഴിയിലെത്തിക്കും. വെറുതെ കളയുന്ന മികച്ച ടാലന്റാണ് അവൻ. സ്നേഹം, കെ.പി,' എന്നാണ് പീറ്റേഴ്സൺ എക്സിൽ കുറിച്ചത്.
കളത്തിന് പുറത്തുള്ള താരത്തിന്‍റെ ജീവിതശൈലിയും പെരുമാറ്റവും കളിയെ ബാധിച്ചിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ മുംബൈ രഞ്ജി ടീമിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു. മികച്ച കഴിവുള്ള താരത്തിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരണമെങ്കിൽ മികച്ച പ്രകടനവും ഫിറ്റനസും നിലനിർത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

