Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന എട്ട് പന്തിൽ നാല് വിക്കറ്റ്; ത്രിപുരക്കെതിരെ കേരളത്തിന് ഒരു റൺസിന്‍റെ അവിശ്വസനീയ ജയം

text_fields
bookmark_border
Kerala Senior Womens T20 cricket team celebrating their dramatic one-run victory over Tripura
cancel

ലഖ്നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഒരു റൺസിന്റെ അവിശ്വസനീയ വിജയം. അവസാന എട്ട് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളം ഈ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടാനേ സാധിച്ചുള്ളൂ. ടൂർണമെന്റിൽ ഇതിനുമുമ്പ് പഞ്ചാബിനോടും കേരളം ഒരു റണ്ണിന്റെ തോൽവി വഴങ്ങിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തെ ടി. ഷാനിയുടെ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷാനി 46 പന്തുകളിൽ നിന്ന് 52 റൺസ് നേടി. ഷാനിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത കിരൺ നവ്ഗിരെ 23 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ രണ്ടക്കം കടന്നത് 11 റൺസെടുത്ത വി. ദൃശ്യ മാത്രമാണ്. അങ്ങനെ കേരളത്തിന്റെ ഇന്നിങ്സ് എട്ട് വിക്കറ്റിന് 108 റൺസിൽ അവസാനിച്ചു. ത്രിപുരയ്ക്കായി സെബിക ദാസ്, പ്രിയങ്ക ആചാർജി, അംബേഷ ദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ റിസു സാഹ പരിക്കേറ്റ് കളംവിടുകയും ചെയ്തു. എന്നാൽ മധ്യനിരയിൽ പൊരുതിക്കയറിയ ഇന്ദ്രറാണി (30), അന്നപൂർണ്ണ ദാസ് (22) എന്നിവരുടെ പ്രകടനം ത്രിപുരയ്ക്ക് വിജയപ്രതീക്ഷ നൽകി. 18 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റിന് 94 റൺസെന്ന നിലയിലായിരുന്നു അവർ. കൈവശം അഞ്ച് വിക്കറ്റ് ശേഷിക്കെ ത്രിപുരയ്ക്ക് ജയിക്കാൻ അവസാന 12 പന്തുകളിൽ നിന്ന് 15 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്.

എന്നാൽ അവസാന ഓവറുകളിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ കേരളം മത്സരവും ഒപ്പം വിജയവും പിടിച്ചെടുത്തു. അന്നപൂർണ്ണ ദാസിനെ സജന സജീവൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ, പ്രിയങ്ക ആചാർജിയും സെബിക ദാസും റണ്ണൗട്ടിലൂടെ പുറത്തായി. നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Senior Women's T20: Kerala Snatch Thrilling One-Run Victory Against Tripura
Next Story