Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെയിൽ...

വിജയ് ഹസാരെയിൽ കേരളത്തിന് വിജയത്തുടക്കം

text_fields
bookmark_border
sanju samson 9878
cancel
camera_alt

File Pic

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ജയം. ഗ്രൂപ് എയിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രക്കെതിരെ മൂന്ന് വിക്കറ്റിനാണ് കേരളത്തിന്‍റെ ജയം. സൗരാഷ്ട്ര ഉയർത്തിയ 185 എന്ന സ്കോർ കേരളം 14 പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു. സ്കോർ - സൗരാഷ്ട്ര: 185ന് എല്ലാവരും പുറത്ത് (49.1 ഓവർ), കേരളം: ഏഴിന് 188 (47.4 ഓവർ).

കേരളത്തിനായി അബ്ദുൽ ബാസിത് അർധസെഞ്ചുറി നേടി (76 പന്തിൽ 60 റൺസ്). ക്യാപ്റ്റൻ സഞ്ജു സാംസൺ (30), അഖിൽ സ്കറിയ (28) എന്നിവരും മികവ് കാട്ടി.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയെ കേരള ബൗളർമാർ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു. അഖിൻ സത്താർ നാല് വിക്കറ്റെടുത്തു. ശ്രേയസ് ഗോപാൽ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗരാഷ്ട്രക്കായി അങ്കുർ പൻവാർ നാല് വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare trophy
News Summary - Kerala vs saurashtra Vijay Hazare trophy
Next Story