Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉത്തപ്പക്കും...

ഉത്തപ്പക്കും വിഷ്​ണുവിനും സെ​ഞ്ച്വറി; അടിച്ചു തകർത്ത്​ സഞ്​ജു; റെയിൽവേസിനെതിരെ കേരളത്തിന്​ കൂറ്റൻ സ്​കോർ

text_fields
bookmark_border
kerala cricket
cancel

ബെംഗളൂരു: വിജയ്​ ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന്​ കൂറ്റൻ സ്​കോർ. ആറുവിക്കറ്റിന്​ 351 എന്ന നിലയിലാണ്​ കേരളം ബാറ്റിങ്​ അവസാനിപ്പിച്ചത്​. തകർപ്പൻ ഫോമിൽ തുടരുന്ന​ റോബിൻ ഉത്തപ്പയുടേയും വിഷ്​ണുവിനോദിന്‍റെയും സെഞ്ച്വറികളാണ്​ കേരളത്തിന്‍റെ ഇന്നിങ്​സിന്​ ഇന്ധനമായത്​. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സഞ്​ജു സാംസൺ അതിവേഗത്തിൽ അർധ സെഞ്ച്വറി കൂടി കുറിച്ചതോടെ കേരളത്തിന്‍റെ സ്​കോർ കുതിച്ചുപാഞ്ഞു. എന്നാൽ തുടർന്നെത്തിയ സചിൻ ബേബി (1), മുഹമ്മദ്​ അസ്​ഹറുദ്ദീൻ (5) എന്നിവർക്ക്​ തിളങ്ങാനാകാത്തതിനാൽ​ കേരള സ്​കോറിങ്​ അൽപ്പം തണുത്തു. വാലറ്റത്ത്​ പൊരുതിയ വത്​സലാണ്​ (46) കേരള സ്​കോർ 350 കടത്തിയത്​.

104 പന്തുകളിൽ നിന്നും എട്ടു ബൗണ്ടറികളും അഞ്ചുസിക്​സറുകളുമടക്കമാണ്​ ഉത്തപ്പ സെഞ്ച്വറി കുറിച്ചത്​. ഇതോടെ വിജയ്​ ഹസാരെ ​േട്രാഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി ഉത്തപ്പ മാറി. 11 സെഞ്ച്വറികൾ നേടിയ ഉത്തപ്പ യഷ്​പാൽ സിങ്ങിന്‍റെ പത്ത്​ സെഞ്ച്വറികളെന്ന റെക്കോർഡാണ്​ പഴങ്കഥയാക്കിയത്​. അഞ്ചുബൗണ്ടറികളും നാലുസിക്​സറുകളുമടക്കം 107 പന്തിൽ 107 റൺസുമായി വിഷ്​ണുവിനോദ്​ മറുഭാഗത്തും ആഘോഷപൂർവ്വം ബാറ്റുവീശി.

ഉത്തപ്പക്ക്​ ശേഷം ക്രീസിലെത്തിയ സഞ്​ജു തുടക്കം മുതൽ ആക്രമിച്ചാണ്​ കളിച്ചത്​. വെറും 25 പന്തിലാണ്​ സഞ്​ജു അർധ ശതകം പൂർത്തിയാക്കിയത്​. 29 പന്തിൽ 61 റൺസെടുത്ത സഞ്​ജു റെയിൽവേ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ്​ റെയിൽവേസിനെ​ ചെറിയ സ്​കോറിൽ ഒതുക്കാനാകും കേരളത്തിന്‍റെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonVijay Hazare Trophyvishnu vinodRobin Uthappa
Next Story