Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർത്ത് കളിച്ച് കേരളം!...

തകർത്ത് കളിച്ച് കേരളം! ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ; അജയ്യനായി അസ്ഹറൂദ്ദീൻ

text_fields
bookmark_border
തകർത്ത് കളിച്ച് കേരളം! ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ; അജയ്യനായി അസ്ഹറൂദ്ദീൻ
cancel

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിങ്സിൽ 457 റൺസാണ് ഗുജറാത്തിനെതിരെ കേരളം അടിച്ചുകൂട്ടിയത്. മൂന്നാം ദിനം ആദ്യ സെഷനിലാണ് കേരളത്തെ പുറത്താക്കാൻ ഗുജറാത്തിന് സാധിച്ചത്. മൂന്നാം ദിനം ആദ്യ സെഷനിലാണ് കേരളം ഓളൗട്ടായത്. 177 റൺസ് നേടി അജയ്യനായി നിന്ന കാസർഗോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിനെ മികച്ച ടോട്ടലിൽ എത്തിച്ചത്.

341 പന്തുകൾ ചെറുത്ത് നിന്ന അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്സറുമടിച്ചാണ് 177 റൺസ് സ്വന്തമാക്കിയത്. ഗുജറാത്ത് ബൗളർമാർക്കൊന്നും അദ്ദേഹം പുറത്താക്കാൻ സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ അസഹ്ർ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ച് നിൽക്കുകയായിരുന്നു. ആദ്യം നായകൻ സച്ചിൻ ബേബിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയ അസ്ഹർ പിന്നീടെത്തിയ സൽമാൻ നിസാറുമൊത്ത് കേരളത്തെ വമ്പൻ സ്കോറിലേക്ക് നയിച്ചു.

വാലറ്റ നിരയിൽ അഹ്മദ് ഇമ്രാൻ (24), ആദിത്യ സർവാതെ (11), എം.ഡി നിഥീഷ് (5) എന്നിവരെ കൂട്ടുനിർത്തിയും അസ്ഹർ പൊരുതി. ഒരു റൺ നേടിയ നെടുമൻകുഴി ബേസിലാണ് അവസാനമായി പുറത്തായ ബാറ്റർ. മികച്ച തുടക്കമായിരുന്നു കേരളത്തിന് ആദ്യ ദിനം ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും റോഹൻ കുന്നുമ്മലും നൽകിയത്. ആദ്യ 20 ഓവർവരെ ക്രീസിൽ ഒരുമിച്ച ഇരുവരും മുപ്പത് റൺസ് വീതം സ്വന്തമാക്കി.

പിന്നീട് ടീമിന്‍റെ ഭാരം തോളിലേറ്റിയ നായകൻ സച്ചിൻ ബേബി 195 പന്തുകളിൽ 69 റൺസ് അടിച്ചെടുത്തു. ഇതിനിടെ അരങ്ങേറ്റതാരം വരുൺ നായനാർ പത്ത് റൺസിന് പുറത്തായിരുന്നു. എങ്കിലും 55 പന്തുകൾ നേരിട്ടു. സൽമാൻ നിസാറും അസ്ഹറുദ്ദീനും ചേർന്ന് ആറാംവിക്കറ്റിൽ 149 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 355-ലെത്തുമ്പോൾ സൽമാൻ വീണു 202 പന്തുകൾ കളിച്ച സൽമാൻ 52 റൺസ് നേടി. ജലജ് സക്സേന (30) റൺസ് നേടി. ഗുജറാത്തിനായി അർസൻ നഗ്വാസ്വല്ല 81 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ചിന്തൻ ഗജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. രവി ബിഷ്ണോയ്, പ്രിയജിത്സിങ് ജഡേജ, വിശാൽ ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala vs GujaratRanji Trophy 2025
News Summary - Kerala Scored 457 runs in first innings ins Ranji Trophy Semi Final
Next Story