Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉറപ്പാണ്​ കേരളം,...

ഉറപ്പാണ്​ കേരളം, മരണഗ്രൂപ്പിൽനിന്നും ക്വാർട്ടർ ഫൈനലിൽ

text_fields
bookmark_border
kerala cricket
cancel

മുംബൈ: വിജയ്​ ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് സിയിൽ ​ഒന്നാം സ്ഥാനം നഷ്​ടപ്പെ​ട്ടെങ്കിലും മികച്ച റൺറേറ്റിന്‍റെ പിൻബലത്തിലണ്​ കേരളം ക്വാർട്ടർ ഫൈനലിലേക്ക്​ മാർച്ച്​ ചെയ്​തത്​.

എലൈറ്റ്​​ ഗ്രുപ്പിൽ നിന്നും ഗുജറാത്ത്​, ആ​​ന്ധ്ര പ്രദേശ്​, കർണാടക, മുംബൈ, സൗരാഷ്​ട്ര എന്നിവർ​ ഒന്നാം സ്ഥാനക്കാരായി നേരിട്ട്​ യോഗ്യത നേടിയപ്പോൾ കേരളവും ഉത്തർപ്രദേശും മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു. ​േപ്ലറ്റ്​ ഗ്രൂപ്പിൽ നിന്നും ഒന്നാമതുള്ള ഉത്തരാഖണ്ഡും ഗ്രൂപ്പിൽ മികച്ച മൂന്നാം സ്ഥാനക്കാരായ ഡൽഹിയും തമ്മിലുള്ള മത്സരത്തിലെ വിജയികളും​ ക്വാർട്ടർ ​ഫൈനലിനെത്തും​.

കർണാടക, ഉത്തർപ്രദേശ്​, റയിൽവേസ്​ അടക്കമുള്ള വമ്പൻമാരടങ്ങുന്ന ഗ്രൂപ്പിൽ നിന്നുമാണ്​ കേരളത്തിന്‍റെ നോ​ക്കൗട്ട്​ പ്രവേശം. ഗ്രൂപ്പ്​ സിയിൽ കർണാടക, ഉത്തർ പ്രദേശ്​, കേരള ടീമുകൾക്ക്​ 16 പോയന്‍റാണുള്ളതെങ്കിലും റൺറേറ്റിൽ​ കേരളം പിന്നിലായി. എങ്കിലും മറ്റുഗ്രൂപ്പുകളിൽ കേരളത്തിനോളം റൺറേറ്റ്​ മറ്റു ടീമുകൾക്ക്​ നേടാനാകത്ത്​ കേരളത്തിന്​ ഗുണകരമാകുകയായിരുന്നു. ഗ്രൂപ്പ്​ സിയിൽ നിന്നും മൂന്ന്​ ടീമുകൾ നോ​ക്കൗട്ടിലേക്ക്​ യോഗ്യത നേടുന്ന കൗതുകക്കാഴ്ചക്കും ഇക്കുറി വിജയ്​ ഹസാരെ ട്രോഫി സാക്ഷിയായി.

ഞായറാഴ്ച നടന്ന മത്സരത്തിൽ ബിഹാറിനെതിരെ 148 റൺസ്​ വെറും 8.5 ഓവറിൽ അടിച്ചെടുത്തത്​ കേരളത്തിന്​ ഗുണകരമായി. ക്വാർട്ടർ ഫൈനലിലെ എതിരാളിയെ നറുക്കെടുപ്പിലൂടെയാണ്​ തീരുമാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teamviyay hazare trophy
Next Story