അസ്ഹറുദ്ദീനും അപരാജിതിനും അർധ സെഞ്ച്വറി; കർണാടകക്കു മുന്നിൽ 285 റൺസ് വിജയലക്ഷ്യമുയർത്തി കേരളം
text_fieldsഅഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ കർണാടകക്കു മുന്നിൽ 185 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി കേരളം. മധ്യനിരയിൽ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം മികച്ച സ്കോർ കണ്ടെത്തിയത്. കർണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റ് നേടി. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 384 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 12 റൺസ് നേടുന്നതിനിടെ അഭിഷേക് നായർ (7), അഹ്മദ് ഇമ്രാൻ (0) എന്നിവരുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. അഭിലാഷ് ഷെട്ടിയാണ് തുടക്കിൽതന്നെ കേരളത്തെ ഞെട്ടിച്ചത്. സ്കോർ 49ൽ നിൽക്കേ 12 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ കൂടി പുറത്താക്കി അഭിലാഷ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. പിന്നീടൊന്നിച്ച അപരാജിത് -അഖിൽ സ്കറിയ സഖ്യം 77 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.
62 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 71 റൺസ് നേടിയ അപരാജിതിനെ, ശ്രേയസ് ഗോപാൽ രവിചന്ദ്രൻ സ്മരണിന്‍റെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ അഖിൽ സ്കറിയ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 35-ാം ഓവറിൽ സ്കോർ 182ൽ നിൽക്കേ വിഷ്ണു വിനോദ് (35) പുറത്തായി. പിന്നാലെ അങ്കിത് ശർമയും (2) മടങ്ങിയതോടെ സ്കോർ ഏഴിന് 185. എട്ടാം വിക്കറ്റിൽ അസറുദ്ദീനും എം.ഡി. നിധീഷും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. 84 റൺസ് നേടിയ അസ്ഹറിനൊപ്പം എം.ഡി. നിധീഷും (34*) പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

