സെമി ഫൈനലിലേക്ക് കേരളത്തിന് ഒരു സെഷൻ മാത്രം! നാല് വിക്കറ്റ് നഷ്ടമായാൽ പുറത്ത്
text_fieldsരഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിലേക്ക് കടക്കാൻ കേരളത്തിന് ഒരു സെഷൻ കൂടി പിടിച്ചുനിൽക്കണം. ജമ്മു കശ്മീരിനെതിരെയുള്ള മത്സരത്തിൽ 399 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം അവസാന ദിനം ചായക്ക് പിരിയുമ്പോൾ 216ന് ആറ് എന്ന നിലയിലാണ്. 17 റൺസുമായി സൽമാൻ നിസാറും 20 റൺസുമായി മുഹമ്മദ് അസ്ഹറുദ്ധീനുമാണ് ക്രീസിൽ.
റൺമല പിറന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ കേരളം ഒരു റൺസിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ കശ്മീർ 399 റൺസ് സ്വന്തമാക്കിയപ്പോൾ കേരളത്തിന്‍റെ വിജയലക്ഷ്യം 399 റൺസായി. ആദ്യ ഇന്നിങ്സിൽ 112 റൺസ് സ്വന്തമാക്കിയ സൽമാൻ നിസാറാണ് കേരളത്തെ മികച്ച നിലയിൽ എത്തിച്ചത്. ജലജ് സക്സേന67 റൺസ് സ്വന്തമാക്കിയിരുന്നു. കശ്മീരിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ പരാസ് ദോഗ്റ 132 റൺസ് സ്വന്തമാക്കി.
നാല് വിക്കറ്റ് ബാക്കി നിൽക്കെ 35 ഓവറോളം കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്നനുസരിച്ചിരിക്കും സെമി സാധ്യതകൾ. നൂറിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാൽ പിന്നീട് 80 റൺസ് എടുക്കുന്നതിനിടെ അടുത്ത നാല് വിക്കറ്റും നഷ്ടമായി. ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും സൽമാനും 36 റൺസ് നേടി പൊരുതുന്നു. ഓപ്പണിങ് ബാറ്റർ അക്ഷയ് ചന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ 48 റൺസ് വീചം നേടി. റോഹൻ കുന്നുമ്മൽ 26 റൺസ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

