Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനെതിരെ ഏകദിന പരമ്പര കളിക്കാൻ കേരള ടീം; മുഹമ്മദ് അസ്ഹറുദ്ദീൻ ടീമിനെ നയിക്കും

text_fields
bookmark_border
ഈമാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിൽ
ഒമാനെതിരെ ഏകദിന പരമ്പര കളിക്കാൻ കേരള ടീം; മുഹമ്മദ് അസ്ഹറുദ്ദീൻ ടീമിനെ നയിക്കും
cancel

തിരുവനന്തപുരം: ഒമാൻ ദേശീയ ടീമിനെതിരെ കേരള ക്രിക്കറ്റ് ടീം ഏകദിന പരമ്പര കളിക്കും. ഈമാസം 20 മുതല്‍ 26 വരെ ഐ.സി.സി റാങ്കിലുള്ള ഒമാനെതിരെ അവരുടെ നാട്ടിൽ അഞ്ച് ഏകദിനങ്ങളാണ് കേരളം കളിക്കുക. അടുത്ത സീസണു മുന്നോടിയായുള്ള പരിശീലന മത്സരങ്ങളുടെ ഭാഗമായാണ് കേരളം ടീം ഒമാനിലേക്ക് പറക്കുന്നത്.

രഞ്ജി ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണു കേരളത്തെ നയിക്കുന്നത്. പരിശീലന ക്യാമ്പ് ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കും. ഏപ്രില്‍ 19ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടീം അംഗങ്ങള്‍ ഒമാനിലേക്കു തിരിക്കും. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു സാംസൺ ടീമിലുണ്ടാകില്ല. ഐ.പി.എൽ ടീമുകളുടെ ഭാഗമായ വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവരും ടീമിൽ ഇല്ല.

കേരള ക്രിക്കറ്റ് ടീം: രോഹന്‍ എസ്. കുന്നുമ്മല്‍, അഹമ്മദ് ഇംറാന്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി. പൈ, അഭിഷേക് പി. നായര്‍, അബ്ദുൽ ബാസിത്, അക്ഷയ് മനോഹര്‍, എൻ.എം. ഷറഫുദീന്‍, എം.ഡി. നിധീഷ്, എൻ.പി. ബേസില്‍, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ്. നായര്‍, എൻ. ബിജു നാരായണന്‍, മാനവ് കൃഷ്ണ. മുഖ്യ പരിശീലകൻ -അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് -രജീഷ് രത്നകുമാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala cricket team to face Oman national side in five One-Day games
Next Story