Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിയോണമായിതാ...; കെ.സി.എൽ മൂന്നാം സീസണിന് ഇന്ന് തുടക്കം

text_fields
bookmark_border
വി​ധി നി​ർ​ണ​യം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ, ഗെയ്​ൽ 29നെത്തും
കളിയോണമായിതാ...; കെ.സി.എൽ മൂന്നാം സീസണിന് ഇന്ന് തുടക്കം
cancel
camera_alt

കെ.സി.എൽ മൂന്നാം സീസണിലെ ക്യാപ്റ്റന്മാരായ സാലി സാംസൺ, വൽസൽ ഗോവിന്ദ്, കൃഷ്ണപ്രസാദ്, എം.എസ്. അഖിൽ, സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിന് വ്യാഴാഴ്ച തുടക്കം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകളാണ് ഇക്കുറിയും കെ.സി.എല്ലിൽ മാറ്റുരക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സ്, ഫൈനലിസ്റ്റായ കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂ‍ർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നീ ടീമുകളാണ് ഇക്കുറിയും ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് ആദ്യമൽസരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്സ് റണ്ണറപ്പായ കൊല്ലം സെയിലേഴ്സിനെ നേരിടും. എല്ലാദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. സെപ്റ്റംബർ നാലിന് സെമിഫൈനലുകളും അഞ്ചിന് ഫൈനൽ മത്സരവും നടക്കും.

ആത്മവിശ്വാസവും തയാറെടുപ്പുകളും ആറ് ടീമുകളുടെയും ക്യാപ്ടൻമാർ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു.

രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും, സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്ടൻ അഖിൽ എം.എസ് വ്യക്തമാക്കി. മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്‍റെ ഊർജ്ജം ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻ സീസണുകളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി.

കഴിഞ്ഞ സീസണുകളിൽ ഫൈനൽ വരെ എത്താനും കിരീടം നേടാനും കഴിഞ്ഞത് ഇത്തവണയും ആവർത്തിക്കാനാണ് ശ്രമമെന്ന് ഏരീസ് കൊല്ലം സെയിലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാൽ ആദ്യ മത്സരം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സാലി സാംസൺ പറഞ്ഞു.

ഗെയ്​ൽ 29നെത്തും

തി​രു​വ​ന​ന്ത​പു​രം: കെ.​സി.​എ​ല്ലി​ലെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന്‍റെ മ​ത്സ​രം നേ​രി​ട്ട് കാ​ണാ​ൻ ടീം ​സ​ഹ​ഉ​ട​മ​യാ​യ ‘യൂ​നി​വേ​ഴ്സ​ൽ ബോ​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​സ്റ്റി​ൻ​ഡീ​സ്​ മു​ൻ ക്രി​ക്ക​റ്റ്​ താ​രം ക്രി​സ് ഗെ​യ്ൽ ആ​ഗ​സ്റ്റ് 29ന് ​കേ​ര​ള​ത്തി​ലെ​ത്തും. 29ന് ​ഉ​ച്ച​ക്ക്​ 2.30ന് ​ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ​തി​രെ​യാ​ണ് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന്‍റെ മ​ത്സ​രം.

ഗെ​യ്ൽ കൊ​ച്ചി ടീ​മി​നൊ​പ്പം ചേ​രു​മെ​ന്ന പ്ര​ഖ്യാ​പ​നം നേ​ര​ത്തെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മു​ണ​ർ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം എ​ന്നാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തു​ക എ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​ത്. കി​രീ​ടം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ള​ത്തി​ലി​റ​ങ്ങു​ന്ന ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന്, ഇത് ഇ​ര​ട്ടി ക​രു​ത്താ​കു​മെ​ന്ന്​ ടീം ​അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

വി​ധി നി​ർ​ണ​യം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ.​സി.​എ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​നി​ർ​ണ​യ​വും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ്​ ഇ​ക്കു​റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തി​നാ​യി അ​ത്യാ​ധു​നി​ക ‘ഹോ​ക് ഐ’ ​ബോ​ൾ ട്രാ​ക്കി​ങ് സം​വി​ധാ​ന​വും ഡി.​ആ​ർ.​എ​സും ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ത​ത്സ​മ​യ സം​പ്രേ​ഷ​ണ ക്യാ​മ​റ​ക​ൾ​ക്ക് പു​റ​മേ ആ​റ്​ മു​ത​ൽ 10 വ​രെ പ്ര​ത്യേ​ക ക്യാ​മ​റ​ക​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. ഇ​തി​ലൂ​ടെ ബോ​ൾ ട്രാ​ക്കി​ങ്, അ​ൾ​ട്രാ എ​ഡ്ജ് സാ​ങ്കേ​തി​ക​വി​ദ്യ, കൃ​ത്യ​മാ​യ എ​ൽ.​ബി.​ഡ​ബ്ല്യു-​റ​ൺ​ഔ​ട്ട് റീ​പ്ലേ​ക​ൾ എ​ന്നി​വ സാ​ധ്യ​മാ​കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക്​ ര​ണ്ടി​നും വൈ​കി​ട്ട് 6.45നു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സ്റ്റാ​ർ സ്പോ​ർ​ട്സി​ലും ഡി​സ്നി പ്ല​സ്​ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യും മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Cricket League Season 3 Kicks Off Today at Greenfield Stadium
Next Story