Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅസ്​ഹറുദ്ദീൻ കാട്ടിയ...

അസ്​ഹറുദ്ദീൻ കാട്ടിയ വഴിയെ ബാറ്റുവീശി ജിൻസി, മുംബൈയെ മലർത്തിയടിച്ച്​ വനിതകളും

text_fields
bookmark_border
അസ്​ഹറുദ്ദീൻ കാട്ടിയ വഴിയെ ബാറ്റുവീശി ജിൻസി, മുംബൈയെ മലർത്തിയടിച്ച്​ വനിതകളും
cancel
camera_alt

ജിൻസി ജോർജ്​, മിന്നുമണി

ഇന്ദോർ: വൻതോക്കുകളെ എങ്ങനെ വീഴ്​ത്തണമെന്ന്​ പുരുഷകേസരികൾ കാട്ടിയ വഴിയേ ബാറ്റുവീശി കേരളത്തി​ന്‍റെ വനിതാ ക്രിക്കറ്റ്​ ടീമും. വനിതാ സീനിയർ ഏകദിന ടൂർണമെന്‍റിൽ കരുത്തരായ മുംബൈയെ ടി. ഷാനിയും സംഘവും തകർത്തുവിട്ടത്​ 47 റൺസിന്​. ആദ്യം ബാറ്റുചെയ്​ത കേരളം സെഞ്ച്വറി നേടിയ ജിൻസി ജോർജിന്‍റെയും (107 നോട്ടൗട്ട്​) മിന്നുമണിയുടെയും (56) മിടുക്കിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റിന്​ 233 റൺസെടുത്തപ്പോൾ മുംബൈക്ക്​ ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇ​​ന്ദോർ എസ്​.എസ്​ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ്​ നേടിയ മുംബൈ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമ്പതു റൺസെടുത്ത ഭൂമികയും 21 റൺസുമായി ക്യാപ്​റ്റൻ ഷാനിയും പുറത്തായപ്പോൾ കേരളം രണ്ടിന്​ 51. 11 റൺസുമായി അക്ഷയയും തിരിച്ചുകയറിയതോടെ 15ാം ഓവറിൽ മൂന്നുവിക്കറ്റിന്​ 66 റൺസെന്ന നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ജിൻസിയും മിന്നുമണിയും സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 77പന്തിൽ എട്ടു ഫോറടക്കം 56ലെത്തിയ മിന്നുമണി പുറത്താകു​േമ്പാൾ കേരളം 186 റൺസിലെത്തിയിരുന്നു. ഐ.വി. ദൃശ്യ 12 റൺസെടുത്ത്​ പുറത്തായശേഷം എസ്​. സജന ഏഴു റൺസുമായി ജിൻസിക്ക്​ കൂട്ടുനിന്നു. 143 പന്തിൽ 13 ഫോറുകളടങ്ങുന്നതാണ്​ ജിൻസിയുടെ ഇന്നിങ്​സ്​.

മറുപടി ബാറ്റിങ്ങിൽ മുംബൈക്കുവേണ്ടി വൃശാലി ഭഗത്​ ​ (52) മാത്ര​മേ തിളങ്ങിയുള്ളൂ. മിന്നുമണിയും അക്ഷയയും രണ്ടു വിക്കറ്റ്​ വീതം നേടിയ​പ്പോൾ സജന, മൃദുല, ജിപ്​സ വി. ജോസഫ്​, ഭൂമിക എന്നിവർ ഓരോ വിക്കറ്റ്​ വീഴ്​ത്തി. ജയത്തോടെ കേരളത്തിന്​ നാലു പോയന്‍റ്​ സ്വന്തമായി. പുരുഷ വിഭാഗം ട്വന്‍റി20 ടൂർണമെന്‍റിൽ മുഹമ്മദ്​ അസ്​ഹറുദ്ദീന്‍റെ സെഞ്ച്വറിയുടെ മികവിൽ ഈ സീസണിൽ കേരളം മുംബൈക്കെതിരെ തകർപ്പൻ ജയം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens CricketKerala Cricket
News Summary - Kerala Beat Mumbai By 47 Runs In Womens Cricket
Next Story