Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെ.സി.എൽ സീസണിന്...

കെ.സി.എൽ സീസണിന് രാജകീയ ലോഞ്ച്

text_fields
bookmark_border
https://www.madhyamam.com/tags/kcl
cancel
camera_alt

കെ.​സി.​എ​ൽ സീ​സ​ൺ 3 ടീം ​ലോ​ഞ്ചി​ൽ അ​ന്താ​രാ​ഷ്ട്ര താ​രം സ​ഞ്ജു സാം​സ​ണി​നൊ​പ്പം ക്യാ​പ്റ്റ​ന്മാ​ർ

​തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലാ​യ കേ​ര​ള ക്രി​ക്ക​റ്റ്​ ലീ​ഗ്​ (കെ.​സി.​എ​ൽ) സീ​സ​ൺ മൂ​ന്നി​ന് മു​ന്നോ​ടി​യാ​യി ടീം ​ലോ​ഞ്ച് ന​ട​ന്നു. കോ​വ​ളം ലീ​ല റാ​വി​സി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ക്കു​ന്ന ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളെ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു.

സ്പോ​ർ​ട്സും എ​ൻ​ർ​ടൈ​ൻ​മെ​ന്‍റും കൂ​ടി​ച്ചേ​ർ​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്, കെ.​സി.​എ​ൽ ടൂ​ർ​ണ​മെ​ന്‍റ്​ ഐ​ക്ക​ണും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ൺ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടാ​ൻ കെ.​സി.​എ​ൽ വ​ലി​യ​തോ​തി​ൽ സ​ഹാ​യി​ച്ചെ​ന്ന്​ സ​ഞ്ജു പ​റ​ഞ്ഞു.

‘ഐ.​പി.​എ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ അ​വി​ടു​ത്തെ പ​രി​ശീ​ല​ക​രും മ​റ്റ് താ​ര​ങ്ങ​ളും കേ​ര​ള താ​ര​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ​

കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ്, ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, ആ​ല​പ്പു​ഴ റി​പ്പി​ൾ​സ് എ​ന്നീ ആ​റ് ടീ​മു​ക​ളു​ടെ​യും ക്യാ​പ്റ്റ​ൻ​മാ​ർ, പ​രി​ശീ​ല​ക​ർ, ടീം ​ഉ​ട​മ​ക​ൾ എ​ന്നി​വ​ർ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വ​ലി​യ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​ദ​സ്​ സ്വീ​ക​രി​ച്ച​ത്. ​ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ക്സ്പീ​രി​യ​ൻ​സ് സോ​ൺ ഒ​രു​ക്കി​യി​രു​ന്നു. ആ​ഗ​സ്റ്റ് 20 ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കെ.​സി.​എ​ൽ മൂ​ന്നാം സീ​സ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. 17 ദി​വ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju Samsonkclkerala cricketSeason 3
Next Story