Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓൾറൗണ്ട്​ മികവോടെ സജന...

ഓൾറൗണ്ട്​ മികവോടെ സജന നയിച്ചു; പ്രഥമ പിങ്ക്​ ടി20യിൽ ജേതാക്കളായി സഫയർ

text_fields
bookmark_border
KCA Women Cricket
cancel
camera_alt

സജന സജീവൻ, ജേതാക്കളായ കെ.സി.എ സഫയർ ടീം ട്രോഫിയുമായി

ആലപ്പുഴ: കേരള ക്രിക്കറ്റ്​ അസോസിയേഷൻ വനിതാ ട്വന്‍റി20 ക്രിക്കറ്റ്​ ടൂർണ​മെന്‍റിൽ കെ.സി.എ സഫയറിന്​ കിരീടം. ക്യാപ്​റ്റൻ സജന സജീവൻ തകർപ്പൻ ഓൾറൗണ്ട്​ പാടവവുമായി മുന്നിൽനിന്ന്​ നയിച്ചപ്പോൾ കെ.സി.എ റൂബി ടീമിനെ ആറു വിക്കറ്റിന്​ തകർത്താണ്​ സഫയറിന്‍റെ കിരീടധാരണം. കെ.സി.എ പിങ്ക്​ ടി20 ചാല​​ഞ്ചേഴ്​സ്​ എന്നു പേരിട്ട പ്രഥമ ടൂർണമെന്‍റിലെ ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ കലാശക്കളിയിൽ ആധികാരിക പ്രകടനവുമായാണ്​ സജനയും സംഘവും ജയിച്ചുകയറിയത്​. ടോസ്​ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റൂബി ടീമിനെ 19.3 ഓവറിൽ 55 റൺസിന്​ ഓൾഔട്ടാക്കിയ സഫയർ വിജയ ലക്ഷ്യം 13.2 ഓവറിൽ നാലുവിക്കറ്റ്​ മാത്രം നഷ്​ടത്തിൽ അടിച്ചെടുത്തു. അഞ്ചു റൺസ്​ മാത്രം വിട്ടുകൊടുത്ത്​ എതിരാളികളുടെ മൂന്ന്​ വിക്കറ്റ്​ പിഴുത സജന 25 പന്തിൽ 21 റൺസെടുത്ത്​ ബാറ്റിങ്ങിലും തിളങ്ങി. സജനയാണ്​ ​െപ്ലയർ ഓഫ്​ ദ മാച്ച്​.

എസ്​.ഡി. കോളജ്​ ഗ്രൗണ്ടിലെ പിച്ചിൽ താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക്​ പാഡുകെട്ടിയിറങ്ങിയ സഫയറിന്‍റെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ടൂർണ​മെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്​ചവെച്ച ഓപണർ ഭൂമിക പൂജ്യത്തിന്​ റണ്ണൗട്ടായി. പിന്നാലെ മനീഷ സി.കെയും (പൂജ്യം), സിഹ സന്തോഷും (നാല്​) പവലിയനിൽ തിരിച്ചെത്തിയപ്പോൾ സ്​കോർ ബോർഡിൽ കേവലം എട്ടു റൺസ്​. പരാജയം മുന്നിൽകണ്ട ഈ ഘട്ടത്തിൽ ഒത്തു​ചേർന്ന സജനയും സായൂജ്യയും ചേർന്ന്​ 46 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലേക്ക്​ നയിക്കുകയായിരുന്നു. 27പന്തിൽ നാലു ഫോറടക്കം 25 റ​ൺസെടുത്ത്​ സായൂജ്യ പുറത്താകാതെ നിന്നു. 25 പന്തിൽ രണ്ടു ഫോറടക്കം 21 റൺസെടുത്ത സജന ജയിക്കാൻ രണ്ടു റൺസ്​ മാത്രമുള്ളപ്പോൾ കൂറ്റനടിക്ക്​ ശ്രമിച്ച്​ പുറത്താവുകയായിരുന്നു. വിജയ റൺ പിറക്കു​േമ്പാൾ രണ്ടു റൺസുമായി രഞ്​ജുഷയായിരുന്നു സായൂജ്യക്കൊപ്പം ക്രീസിൽ.



നേരത്തേ, റൂബിയുടെ രണ്ട്​ ഓപണർമാരെയും തിരിച്ചയച്ച സജനയാണ്​ ടീമിനെ വൻ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടത്​. ക്യാപ്​റ്റൻ ഷാനിയെ (ഒന്ന്​) സജനയുടെ പന്തിൽ വിക്കറ്റ്​ കീപ്പർ മനീഷ സ്റ്റംപ്​ ചെയ്​തപ്പോൾ അശ്വതി മോളെ (ആറ്​) സാ​ന്ദ്ര കൈകളിലൊതുക്കി. ടീം സ്​കോർ 11ൽ നിൽക്കെ അക്ഷയ സദാനന്ദനും (ഒന്ന്​) പുറത്തായതോടെ റൂബി അപകടനിലയിലായി. ഈ ഘട്ടത്തിൽ അജന്യ ടി.പിയും (15) ജിലു ജോർജും (11) 26 റൺസ്​ കൂട്ടുകെട്ടുമായി നിലയുറപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇരുവരും അടുത്തടുത്ത്​ പുറത്തായത്​ തിരിച്ചടിയായി. വാലറ്റം എളുപ്പം കീഴടങ്ങിയതോടെ റൂബിയുടെ ഇന്നിങ്​സിന്​ പ്രതീക്ഷിച്ചതിനേക്കാൾ വേഗം അന്ത്യമാവുകയായിരുന്നു.

3.3 ഓവറിൽ അഞ്ചു റൺസ്​ മാത്രം വിട്ടുകൊടുത്താണ്​ സജന മൂന്നു വിക്കറ്റെടുത്തത്​. രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തിയ സാന്ദ്രയും അപർണയും ക്യാപ്​റ്റന്​ മികച്ച പിന്തുണ നൽകി. ജസ്റ്റിൻ ഫെർണാണ്ടസാണ്​ സഫയറിന്‍റെ പരിശീലകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women CricketKCA Womens CricketSajana SajeevanKCA PINK T20 CHALLENGERS
News Summary - KCA Sapphire Clinches Pink T20 Challengers Title by Beating KCA Ruby
Next Story