കരുൺ നായർ തിരിച്ചുവരുന്നു; എട്ടു വർഷത്തെ ഇടവേളക്കു ശേഷം
text_fieldsമുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനവുമായി എട്ടു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ടെസ്റ്റ് ടീമിൽ വിളിയെത്തിയ കരുൺ നായർക്ക് 33ാം വയസ്സിൽ രണ്ടാം ‘അരങ്ങേറ്റം’. കർണാടക നിരയിൽനിന്ന് രഞ്ജി കളിക്കാൻ വിദർഭയിലെത്തിയ ശേഷം കഴിഞ്ഞ രണ്ട് സീസണിൽ താരം നടത്തിയ റൺവേട്ടയാണ് സെലക്ടർമാർക്ക് ഒഴിച്ചുകൂടാനാകാത്ത ബാറ്റിങ് സാധ്യതയാക്കി മാറ്റിയത്.
ആദ്യ സീസണിൽ 10 കളികളിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമടക്കം 690 റൺസ് അടിച്ചുകൂട്ടിയ താരം 2024-25ൽ ഒമ്പത് കളികളിൽ 863 റൺസും നേടി. വിജയ് ഹസാരെ ട്രോഫിയിൽ ഏഴു കളികളിൽ 779 റൺസ് കുറിച്ചത് 389.50 ശരാശരിയിൽ. താരത്തിന്റെ മികവിൽ വിദർഭ കഴിഞ്ഞ തവണ രഞ്ജി കിരീടവും ചൂടി.
മുമ്പൊരിക്കൽ ദേശീയ ടീമിൽനിന്ന് പുറത്തായ ശേഷം വി.വി.എസ് ലക്ഷ്മൺ രഞ്ജിയിൽ ഒമ്പത് കളികളിൽനിന്നായി 1415 റൺ അടിച്ചുകൂട്ടിയാണ് തിരിച്ചുവരവ് രാജകീയമാക്കിയിരുന്നത്. സമാനതിരിച്ചുവരവുതന്നെയാകും മലയാളിയായ കരുൺ നായരുടെത് എന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

