Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘പഠിക്കേണ്ട പ്രായത്തിൽ...

‘പഠിക്കേണ്ട പ്രായത്തിൽ വൈഭവിനെ കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നു...’; രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്ന് കർണാടക ആക്ടിവിസ്റ്റ്

text_fields
bookmark_border
Vaibhav Sooryavanshi
cancel

മുംബൈ: ഐ.പി.എൽ സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. സ്കൂളിൽപോയി പഠിക്കേണ്ട സമയത്ത് 15കാരനായ വൈഭവിനെ കൊണ്ട് രാജസ്ഥാൻ ബാലവേല ചെയ്യിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ആക്ടിവിസ്റ്റ് ജഗദീഷ്, കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ഒരു സ്വകാര്യ ചാനൽ ചർച്ചക്കിടെയാണ് ജഗദീഷിന്‍റെ പരാമർശം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐ.പി.എൽ പോലെയുള്ള കഠിനമായ മത്സരങ്ങളും സമ്മർദവും 15കാരനായ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നാണ് ജഗദീഷിന്‍റെ വാദം. വൈഭവിന്‍റെ കാര്യത്തിൽ ലേബർ കമീഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വിഡിയോയിൽ ജഗദീഷ് ആവശ്യപ്പെടുന്നുണ്ട്.

‘രാജസ്ഥാൻ റോയൽസിലെ ഈ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി ചൂഷണത്തിന് ഇരയാവുകയാണ്. അവൻ വെറുമൊരു കുട്ടിയാണ്, 15 വയസ്സ് മാത്രം. പ്രഫഷനൽ ക്രിക്കറ്റ് കളിക്കാൻ അവനെ ഐ.പി.എല്ലിലേക്ക് കൊണ്ടുവന്നിരിക്കുന്നത് ബാലവേലയല്ലാതെ മറ്റൊന്നുമല്ല. ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിയെ എങ്ങനെയാണ് ഇത്ര വലിയൊരു ലീഗിൽ കളിപ്പിക്കാൻ അവർക്ക് കഴിയുന്നത്? ഈ പ്രായത്തിൽ ക്രിക്കറ്റ് കളിക്കുന്നതിന് പകരം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സ്കളിൽ പോയി പഠനം പൂർത്തിയാക്കുകയുമാണ് വേണ്ടത്. ഇത് മറ്റു കുട്ടികളിൽ തെറ്റായ കീഴ്വഴയക്കം സൃഷ്ടിക്കും’ -ജഗദീഷ് പറഞ്ഞു.

വൈഭവിനെ കളിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ശിശു അവകാശങ്ങളും ബാലവേല വിരുദ്ധ നിയമങ്ങളും ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ പരാതി നൽകുകയോ നിയമനടപടിയോ സ്വീകരിക്കും. ഈ കുട്ടിയെ ഐ.പി.എൽ കളിക്കാൻ അനുവദിക്കരുത്, ഇതൊരു ബാലവേലയാണ്, അവൻ പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീസണിൽ പത്ത് ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ് ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും ഉള്‍പ്പടെ 404 റൺസെടുത്തിട്ടുണ്ട്.

2025 സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 1.10 കോടി രൂപക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ഐ.പി.എൽ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരം, ഐ.പി.എൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ വൈഭവിന്‍റെ പേരിലുണ്ട്. ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ താരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ജൂണിൽ നടക്കുന്ന അയർലൻഡ് പരമ്പരയിൽ വൈഭവിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

എന്നാൽ ബി.സി.സി.ഐയെ സംബന്ധിച്ചിടത്തോളം താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് വെല്ലുവിളിയാണ്. യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ തുടങ്ങിയവരെല്ലാം മികച്ച ബാറ്റിങ്ങുമായി ഓപ്പണിങ് സ്ഥാനത്തിനായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsIPL 2026Vaibhav Sooryavanshi
News Summary - Karnataka activist said a complaint will be filed against Rajasthan Royals
Next Story