അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ റണ്ണർ അപ്
text_fieldsഅന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണർ അപ്പായ കണ്ണൂർ ജില്ല ടീം
തലശ്ശേരി: പാലക്കാട്ടും പെരിന്തൽമണ്ണയിലുമായി നടന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ റണ്ണർ അപ്പായി. തൃശൂരാണ് ചാമ്പ്യന്മാർ. ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആറിൽ നാല് മത്സരങ്ങൾ ജയിച്ചാണ് കണ്ണൂർ റണ്ണറപ്പായത്. ടൂർണമെന്റിൽ വയനാടിനെ 281 റൺസിനും കാസർകോടിനെ 203 റൺസിനും മലപ്പുറത്തെ നാല് റൺസിനും കോഴിക്കോടിനെ 15 റൺസിനും കണ്ണൂർ പരാജയപ്പെടുത്തി. തൃശൂരിനോട് ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. പാലക്കാടുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു.
കണ്ണൂർ താരങ്ങളായ ക്യാപ്റ്റൻ അർമാൻ ഹക്കീം, വൈസ് ക്യാപ്റ്റൻ സംഗീത് സാഗർ, ഇമ്രാൻ അഷ്റഫ്, അമോൽ പ്രദീപ്, അഷിൻ കുമാർ, ഹൃദിൻ ഹിരൺ, പി.വി. അഭിരാജ് എന്നിവർ സോണൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

