Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാർണറെ മാറ്റി; ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും
text_fieldsbookmark_border
ന്യൂഡൽഹി: സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് വാർണറെ സൺറൈസേഴ്സ് ഹൈദരബാദ് നായക സ്ഥാനത്ത് നിന്നും മാറ്റി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് പുതിയ നായകൻ.
ആദ്യത്തെ ആറു മത്സരങ്ങളിൽ അഞ്ചും ദയനീയമായി പരാജയപ്പെട്ടതോടെയാണ് വാർണറെ മാനേജ്മെന്റ് നീക്കിയത്. പോയ സീസണുകളിൽ മികച്ച ബാറ്റിങ്ങിലൂടെ ഹൈദരാബാദ് ഇന്നിങ്സിന്റെ നട്ടെല്ലായ വാർണക്ക് ഇക്കുറി ബാറ്റിങ്ങിലും ശോഭിക്കാനായിട്ടില്ല.
വിദേശ താരങ്ങളെ ഉപയോഗിക്കുന്ന രീതി അടുത്ത മത്സരം മുതൽ മാറ്റുമെന്നും സൺറൈസേഴ്സ് മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച രാജസ്ഥാൻ റോയൽസുമായാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. 2018ൽ കെയ്ൻ വില്യംസന്റെ നേതൃത്വത്തിൽ ഐ.പി.എല്ലിനിറങ്ങിയ ഹൈദരാബാദ് റണ്ണേഴ്സ് അപ്പായിരുന്നു.
Next Story

