Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവനുണ്ടെങ്കിൽ ടീമിൽ പന്തോ ഗിൽക്രിസ്റ്റോ ഉള്ളതുപോലെ, ടെസ്റ്റ്, ടി20 മത്സരം പോലെയാക്കുന്നു - ട്രാവിസ് ഹെഡിനെ പുകഴ്ത്തി ലാംഗർ
cancel

അവനുണ്ടെങ്കിൽ ടീമിൽ പന്തോ ഗിൽക്രിസ്റ്റോ ഉള്ളതുപോലെ, ടെസ്റ്റ്, ടി20 മത്സരം പോലെയാക്കുന്നു - ട്രാവിസ് ഹെഡിനെ പുകഴ്ത്തി ലാംഗർ

text_fields
bookmark_border

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ന്റെ ഒ​ന്നാം ദി​നം ഇ​ന്ത്യ​ക്കെ​തി​രെ മികച്ച നിലയിലാണ് ആ​സ്ട്രേ​ലി​യ. ഇടംകൈയ്യൻ ബാറ്റർ ട്രാ​വി​സ് ഹെ​ഡി​ന്റെ അപരാജിത സെ​ഞ്ച്വ​റി​യും സ്റ്റീ​വ​ൻ സ്മി​ത്തി​ന്റെ പ്ര​ക​ട​ന​വു​മാ​ണ് ഓസീസിന് തുണയായത്. നാലാമത്തെ ഓവറിൽ തന്നെ ഉസ്മാൻ ഖ്വാജയെ പുറത്താക്കി മികവോടെ തുടങ്ങിയ ഇന്ത്യക്ക് ഹെഡിന്റെ ബാറ്റിങ് തലവേദനയായി മാറുകയായിരുന്നു. 156 പന്തുകളിൽ 146 റൺസെടുത്ത 29-കാരനൻ 22 ഫോറും ഒരു സിക്സുമാണ് പറത്തിയത്.

ജസ്റ്റിൻ ലാംഗർ

ഇപ്പോഴിതാ ട്രാവിസ് ഹെഡിന്റെ അസാധാരണ ഇന്നിംഗ്‌സിനെ മുൻ ആസ്‌ട്രേലിയൻ ബാറ്ററും ഹെഡ് കോച്ചുമായ ജസ്റ്റിൻ ലാംഗർ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ഹെഡിന്റെ ഇന്നിംഗ്‌സിന് റിഷഭ് പന്തിന്റെയും ആദം ഗിൽക്രിസ്റ്റിന്റെയും ബാറ്റിങ്ങുമായി സാമ്യതകളുണ്ടായിരുന്നുവെന്ന് ലാംഗർ പറഞ്ഞു.

"അവൻ വളരെ സ്വാതന്ത്ര്യത്തോടെയാണ് കളിക്കുന്നത്, ഇന്ത്യക്കാരുടെ മേൽ ഏറെ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നിങ്ങളുടെ ടീമിൽ ആദം ഗിൽക്രിസ്റ്റോ റിഷഭ് പന്തോ ഉള്ളത് പോലെയാണിത്, അദ്ദേഹം ഇത് ഒരു ടി20 ഗെയിം പോലെയാക്കുന്നു,” -ലാംഗർ ചാനൽ 7-ൽ പറഞ്ഞു.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയായി മാറിയിരിക്കുകയാണ് ട്രാവിസ് ഹെഡ്. ഇന്ത്യക്കെതിരെ യുവതാരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്.

ഒന്നാം ദിനം അവസാനിച്ചപ്പോൾ ആ​സ്ട്രേ​ലി​യ മൂ​ന്നു വി​ക്ക​റ്റി​ന് 327 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. രണ്ടാം ദിനം ഇന്ന് ആരംഭിക്കാനിരിക്കെ 146 റ​ൺ​സു​മാ​യി ഹെ​ഡും 95 റ​ൺ​സെ​ടു​ത്ത് സ്മി​ത്തുമാണ് ക്രീ​സി​ലുള്ളത്. മൂ​ന്നി​ന് 76ലേ​ക്ക് ടീം ​ത​ക​ര​വെ​യാ​ണ് നാ​ലാം വി​ക്ക​റ്റി​ൽ ഇ​വ​ർ ഒ​രു​മി​ച്ച​് 251 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justin Langer praises Travis Head
Next Story