Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ഡുമിനിയല്ലേ..'; ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങി കോച്ച്

text_fields
bookmark_border
ഇത് ഡുമിനിയല്ലേ..; ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങി കോച്ച്
cancel

അയർലൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിനിടെ കളത്തിലിറങ്ങി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കോച്ച് ജെ.പി. ഡുമിനി. അബു ദാബിയിലെ കടുത്ത ചൂടിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാവാതെ തളർന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ടീമിന്റെ ബാറ്റിങ് കോച്ചും മുൻ താരവുമായ ഡുമിനി ഫീൽഡിലേക്കിറങ്ങുകയായിരുന്നു. 2019 ൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ നടത്തിയ പ്രകടനവും ഡൈവിങ്ങും ഇതിനോടകം വൈറലായി.

കൈമുട്ടിന് പരിക്കേറ്റതിനാൽ ടെംബ ബാവുമയ്ക്ക് കളിയിൽ നിന്ന് പിന്മാറേണ്ടി വന്നതും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടോണി ഡി സോർസി പുറത്താകുകയും വ്യക്തിപരമായ കാരണങ്ങളാൽ വിയാൻ മൾഡർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ പ്രതിസന്ധി ഉടലെടുത്തത്.



അതേ സമയം കടുത്ത ചൂട് കാലാവസ്ഥയിൽ നടന്ന മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ അയർലൻഡ് 69 റൺസിന്റെ വിജയം നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരം വിജയിച്ച ദക്ഷണാഫ്രിക്ക പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jp duminy fieldes for sa as coach
Next Story