ലോകത്തിലെ ബെസ്റ്റ് ഫീൽഡറായി ഇന്ത്യൻ താരത്തെ തെരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്
text_fieldsക്രിക്കറ്റില്‍ ഫീല്‍ഡിങ് കൊണ്ടും മത്സരം വിജയിക്കാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായാണ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ അറിയപ്പെടുന്നത്.
നിലവിൽ ക്രിക്കറ്റ് ലോകത്ത് ഉയർന്ന നിലവാരമുള്ള ഒരു ഫീൽഡൽ മാത്രമാണുള്ളതെന്നും അത് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജയാണെന്നും ജോണ്ടി റോഡ്സ് പറയുന്നു. ‘ഇപ്പോൾ, ഒരാൾ മാത്രമേയുള്ളു -രവീന്ദ്ര ജദേജ’ -താരം പറഞ്ഞു. ലോകത്തിലെ മികച്ച മൂന്നു ഫീൽഡർമാരുടെ പേരു പറയുമോയെന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യൻ മണ്ണിലും വിദേശത്തും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളായി ജദേജ വളർന്നുകഴിഞ്ഞു. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും താരം സ്ഥിരം സാന്നിധ്യമാണ്. എല്ലാ സാഹചര്യങ്ങളിലും ഒരു സ്പെഷലിസ്റ്റ് ബാറ്ററായും അനുകൂല സാഹചര്യങ്ങളിൽ ലീഡ് സ്പിന്നറാകാനും അദ്ദേഹത്തിന് കഴിയും.
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ജദേജ. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചെങ്കിലും മോശം പ്രകടനത്തെ തുടർന്ന് പാതിവഴിയിൽ സ്ഥാനം ഒഴിഞ്ഞു. ജോണ്ടി റോഡ്സ് ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ ഫീൽഡിങ് കോച്ചാണ്.

