Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോണി ബെയർസ്റ്റോയെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു

text_fields
bookmark_border
ബെൻ ഫോക്‌സ് പുറത്ത്
Jonny Bairstow
cancel

ലണ്ടൻ: അടുത്ത മാസം അയർലൻഡിനെതിരായ ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയെ തിരിച്ചുവിളിച്ചു. ജെയിംസ് ആൻഡേഴ്സണും 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎല്ലിൽ നിന്ന് പരിക്കേറ്റ് മടങ്ങിയ ജോഫ്ര ആർച്ചറെ പരിഗണിച്ചില്ല.

അതേസമയം, ബെയർസ്റ്റോയുടെ തിരിച്ചുവരവോടെ മികച്ചഫോമിലുള്ള ബെൻ ഫോക്‌സ് പുറത്തായത് വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലാണ് ബെയർസ്റ്റോ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഗോൾഫ് കളിക്കുന്നതിനിടെ കാലിന് പരിക്കേൽക്കുകയായിരുന്നു. അടുത്തിടെ യോർക്ക്ഷെയറിനായുള്ള കൗണ്ടി ചാമ്പ്യൻഷിപ്പിലാണ് തിരിച്ചെത്തിയത്. ജൂൺ 16 ന് ആരംഭിക്കുന്ന ആഷസിലും ടീമിനൊപ്പം ചേർന്നേക്കും.

ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജോനാഥൻ ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, ക്രിസ് വോക്സ്, മാർക്ക് വുഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jonny Bairstow back, Ben Foakes dropped for Ireland Test
Next Story