Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോഫ്ര ആർച്ചർ ഇനി ഐ.പി.എല്ലിനില്ല ; ക്രിസ് ജോർദനെ കൂടെ ചേർത്ത് മുംബൈ

text_fields
bookmark_border
പരിക്കേറ്റ ആർച്ചർ നാട്ടിലേക്ക് മടങ്ങി
ജോഫ്ര ആർച്ചർ ഇനി ഐ.പി.എല്ലിനില്ല ; ക്രിസ് ജോർദനെ കൂടെ ചേർത്ത് മുംബൈ
cancel

മുംബൈ: ഐ‌പി‌എൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് പേസർ ജോഫ്ര ആർച്ചർ കളിക്കില്ല. പകരം ഇംഗ്ലണ്ടിെന്റ തന്നെ മറ്റൊരു താരമായ ക്രിസ് ജോർദനുമായി മുംബൈ കരാർ ഒപ്പുവെച്ചു. ബാംഗ്ലൂരിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിൽ ക്രിസ് ജോർദൻ കളിച്ചേക്കും.

2016ൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച ജോർദൻ ഇതുവരെ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകളാണ് സ്വന്തം പേരിലുള്ളത്.

പരിക്കിനെ തുടർന്ന് ഈ സീസണിൽ മുംബൈക്ക് വേണ്ടി വേണ്ടി 10 മത്സരങ്ങളിൽ 5 എണ്ണം മാത്രമാണ് ആർച്ചറിന് കളിക്കാനായത്. രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു സമ്പാദ്യം.

ഐപിഎൽ കരിയറിൽ 40 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റുകൾ ആർച്ചർ നേടിയിട്ടുണ്ട്. ഐപിഎൽ മെഗാ ലേലത്തിൽ 8 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ആർച്ചറിനെ വാങ്ങിയിരുന്നത്.

നടുവേദനയെത്തുടർന്ന് 2023 സീസൺ മുഴുവൻ നഷ്‌ടമായ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുംബൈയെ നയിക്കാൻ ആർച്ചറിന് കഴിയുമെന്നാണ് രോഹിത് ശർമ്മ പ്രതീക്ഷിച്ചിരുന്നത്. ഇനി ആ പ്രതീക്ഷയുടെ ഭാരം മുഴുവൻ ക്രിസ് ജോർദനിലേക്കാവും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jofra Archer Out, Mumbai Indians Announce Replacement For IPL 2023 Season
Next Story