ന്യൂഡൽഹി:ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ദുബൈ സ്റ്റേഡിയത്തിലിരിക്കുന്ന ബി.സി.സി.െഎ സെക്രെട്ടറി ജയ് ഷായുടെ ചിത്രമുയർത്തി സമൂഹമാധ്യമങ്ങളിൽ വിമർശന മുന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുെട മകനാണ് ജയ് ഷാ.
''അമിത് ഷായുടെ മകൻ മുസ്ലിം രാജ്യത്തിലെ സ്റ്റേഡിയത്തിൽ വി.െഎ.പി ബോക്സിലിരിക്കുന്നു. കൂടെയിരിക്കുന്നത് അസ്സൽ അറബികൾ. ജയ് ഷാ കാപ്പി നുണയുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങളപ്പോഴും മക്കളെ അടുത്തവീട്ടിലെ മുസ്ലിങ്ങളെ വെറുക്കാൻ പഠിപ്പിക്കുകയാണ്. ഇനിയെങ്കിലും ഇവരുടെ അജണ്ട മനസ്സിലാക്കണം'' -എന്നുതുടങ്ങുന്ന ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്.
ബി.സി.സി.െഎ സെക്രട്ടറിയാകാനുള്ള ജയ് ഷായുെട യോഗ്യത ചോദ്യം ചെയ്തും നിരവധി പേർ രംഗത്തെത്തി. ഇത് മക്കൾ രാഷ്ട്രീയത്തിെൻറ പരിധിയിൽ പെടില്ലേയെന്നും നിരവധി പേർ ചോദിക്കുന്നുണ്ട്.അതിനിടെ ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുന്ന ജയ്ഷാക്ക് ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലി, ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവർ ആശംസ നേർന്നു.
അതേ സമയം ബാർക്ക് റേറ്റിങ് പ്രകാരം ഇത്തവണത്തെ െഎ.പി.എൽ പുതിയ റെക്കോർഡിട്ടുവെന്ന് ജയ് ഷാ ട്വീറ്റ് ചെയ്തു. 20 കോടിയോളം പേരാണ് ഉദ്ഘാടന മത്സരം കണ്ടതെന്നും മറ്റൊരു രാജ്യത്തുമുള്ള ഒരു കായിക മത്സരവും ഇത്രയുംപേർ കണ്ടിട്ടില്ലെന്നും ജയ് ഷാ ട്വീറ്റ് ചെയ്തു.