Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാൾ കളിക്കാൻ അഞ്ച് ക്രിക്കറ്റ് താരങ്ങളെ തെരഞ്ഞെടുത്ത് ബുംറ; മൂന്ന് ഇന്ത്യൻ താരങ്ങൾ-വീഡിയോ

text_fields
bookmark_border
ഫുട്ബാൾ കളിക്കാൻ അഞ്ച് ക്രിക്കറ്റ് താരങ്ങളെ തെരഞ്ഞെടുത്ത് ബുംറ; മൂന്ന് ഇന്ത്യൻ താരങ്ങൾ-വീഡിയോ
cancel

ക്രിക്കറ്റ് താരങ്ങൾ വാം അപ്പ് സമയത്ത് ഫുട്ബാൾ കളിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിൽ തന്നെ ചില താരങ്ങൾ മികച്ച രീതിയിൽ ഫുട്ബാളും കളിക്കും. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് കളിക്കാരുടെ ഇടയിൽ നിന്നും അഞ്ച് പേരടങ്ങുന്ന ഫുട്ബാൾ ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. തന്നെ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങളെയും രണ്ട് ഇംഗ്സണ്ട് താരങ്ങളെയുമാണ് അദ്ദേഹം സെലക്ട് ചെയ്തത്.

ഐ.എസ്.എല്ലിന്‍റെ പ്രൊമോയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറും ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിയെയാണ് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത്. പിന്നാലെ മുൻ നായകൻ വിരാട് കോഹ്ലിയും. രണ്ട് പേരെയും മുൻനിരയിലാണ് ബുംറ കളിപ്പിക്കുന്നത്. ഡിഫൻഡർമാരായി ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലെറെയും സ്റ്റുവർട്ട് ബ്രോഡിനെയും തെരഞ്ഞെടുത്ത ബുംറ സ്വയം ഗോൾകീപ്പർ പദവി ഏൽക്കും.



ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്ലിയും എം.എസ്. ധോണിയും മോശമല്ലാത്ത ഫുട്ബാളർമാരാണെന്ന് പരസ്യമായ കാര്യമാണ്. ഇംഗ്ലണ്ട് താരങ്ങളിൽ ബ്രോഡും ബട്ലെറും നന്നായി കളിക്കുമെന്ന് അറിയാമെന്ന് ബുംറ പറഞ്ഞു. ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിശ്രമമെടുത്ത ബുംറ ഈ മാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പരമ്പരക്കായി ടീമിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jasprit bumrah selected five players for football team
Next Story