Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​...

ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ: ഫോം നോക്കിയല്ല പ്രശസ്​തി മാത്രം നോക്കിയാണ്​ ബൂംറയെ ടീമിൽ ഉൾപെടുത്തിയതെന്ന്​ സെലക്​ടർ

text_fields
bookmark_border
jasprit bumrah
cancel

ന്യൂഡൽഹി: ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ജസ്​പ്രീത്​ ബൂംറയെ സെലക്​ടർമാർ ഉൾപെടുത്തിയത്​ ഫോം പരിഗണിച്ചല്ലെന്നും മറിച്ച്​ പ്രശസ്​തി മാത്രം നോക്കിയാണെന്നും ദേശീയ സെലക്​ടറും മുൻ വിക്കറ്റ്​ കീപ്പറുമായ സാബാ കരീം.

സതാംപ്​റ്റണിലെ ഏജീസ്​ ബൗളിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ എട്ടുവിക്കറ്റിന്​ തകർത്ത്​ ന്യൂസിലൻഡ്​ പ്രഥമ ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ജേതാക്കളായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ബൂംറക്ക്​ രണ്ട്​ ഇന്നിങ്​സുകളിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല.

'സെലക്ടർമാർ നിലവിലെ ഫോമിൽ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും ഒരു പരിധിവരെ പ്രശസ്തി നോക്കിയിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു. ആസ്​ട്രേലിയയിൽ വെച്ച്​ പരിക്കേറ്റ ശേഷം ബുംറ ടെസ്​റ്റ്​ ക്രിക്കറ്റ് കളിച്ചിട്ടില്ല' -കരീം ഇന്ത്യ ന്യൂസിനോട്​ പറഞ്ഞു.

'അദ്ദേഹം പരിമിത ഓവർ ക്രിക്കറ്റ്​ മാത്രമാണ്​ കളിച്ചത്​. പ്രത്യേകിച്ച്​ ട്വൻറി20. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും ബൂംറ കളിച്ചിട്ടില്ല. ടെസ്​റ്റ്​ മത്സരം നോക്കുകയാണെങ്കിൽ ബൂംറ ഒട്ടും ഫോമിലല്ല. പോരാത്തതിന്​ പരിശീലനവും ന​ന്നേ കുറവ്​'-കരീം പറഞ്ഞു.

സാബാ കരീം

എന്നാൽ ബൂംറയെ കുറിച്ച്​ കരീം നിരത്തിയ വാദങ്ങൾ തെറ്റാണ്​. ഓസീസ്​ പര്യടനത്തിന്​ ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്​റ്റിൽ ബൂംറ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. പോരാത്തതിന്​ നാല്​ വിക്കറ്റും നേടി.

ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ ന്യൂസിലൻഡി​െൻറ രണ്ടാം ഇന്നിങ്​സിനിടെ അദ്ദേഹം താളം കണ്ടെത്തിയെങ്കിലും സഹതാരം ഒരു ക്യാച്​ നിലത്തിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച്​ മത്സരങ്ങളടങ്ങിയ ടെസ്​റ്റ്​ പരമ്പര കളിക്കുന്നുണ്ട്​. ആഗസ്​റ്റ്​ നാലിനാണ്​ പരമ്പര തുടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrahWorld Test ChampionshipSaba Karim
News Summary - Selectors picked Jasprit Bumrah for WTC Final only because of his reputation instead of current form says Saba Karim
Next Story