മിച്ചൽ മാർഷിന് പരിക്ക്; ഹൈദരാബാദിനൊപ്പം ചേരാൻ ജേസൺ ഹോൾഡർ യു.എ.ഇയിൽ
text_fieldsദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്ക്വാഡിൻെറ ഭാഗമാകുന്നതിനായി വെസ്റ്റിൻഡീസ് ടെസ്റ്റ് ടീം നായകൻ ജേസൺ ഹോൾഡർ യു.എ.ഇയിലെത്തി.
ഓൾറൗണ്ടർ മിച്ചൽ മാർഷിൻെറ പകരക്കാരനായാണ് ഹോൾഡറിൻെറ വരവ്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഹോൾഡർ ആറുദിവസം റൂം ക്വാറൻറീനിൽ കഴിയും. കോവിഡ് പരിശോധനയിൽ മൂന്ന് തവണ നെഗറ്റീവായാൽ താരം ടീമിനൊപ്പം ചേരും.
തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് മാർഷിന് പരിക്കേറ്റത്. മത്സരത്തിൽ ആകെ നാല് പന്തുകൾ മാത്രമാണ് മാർഷിന് എറിയാനായത്. അവസാന ബാറ്റ്സ്മാനായി ക്രീസിലെത്തിയെങ്കിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
മത്സരത്തിൽ 10 വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

