രോഹിത്, ജയ്‍സ്വാൾ, ശ്രേയസ്, രഹാനെ, എന്നിവർ കളിച്ച മുംബൈയെ തകർത്ത് ജമ്മു കശ്മീർ
text_fieldsരഞ്ജി ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോൽപ്പിച്ച് ജമ്മു&കശ്മീർ. അവസാന ഇന്നിങ്സിൽ വിജയിക്കാൻ ആവശ്യമായ 205 റൺസ് 49 ഓവറിലാണ് കശ്മീർ മറികടന്നത്. 11 വർഷത്തിന് ശേഷമാണ് മുംബൈയെ കശ്മീർ തോൽപ്പിക്കുന്നത്.
മുംബൈക്കായി ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ നായകൻ രോഹിത് ശർമ, ഓപ്പണിങ് ബാറ്റർ യശ്വസ്വി ജയ്സ്വാൾ, അജിൻക്യാ രഹാനെ, ശ്രേയസ് അയ്യർ, ശിവം ദുബെ, ശാർദുൽ ഠാക്കൂർ എന്നിവരെല്ലാം കളത്തിലിറങ്ങിയിരുന്നു. എന്നാൽ ജമ്മുവിന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ മുംബൈ തോൽക്കുകയയായിരുന്നു.
മുംബൈ ബാറ്റിങ് നിരയെ കശ്‌മീർ ബൗളർമാർ കശാപ്പു ചെയ്ത രഞ്ജി ട്രോഫി മത്സരത്തിൽ ടീമിന് രക്ഷകനായത് പേസർ ശാർദുൽ ഠാക്കൂർ മാത്രമാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമയും യുവ ഓപണർ യശസ്വി ജയ്സ്വാളും ഉൾപ്പെടെ ചെറിയ സ്കോറിൽ പുറത്തായപ്പോൾ, എട്ടാമനായിറങ്ങി മിന്നുന്ന സെഞ്ച്വറിയാണ് ശാർദുൽ നേടിയത്. താരത്തിന് കൂട്ടായെത്തിയ തനുഷ് കൊട്ടിയാൻ അർധ സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 184 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് മുംബൈയെ പൊരുതാവുന്ന നിലയിൽ എത്തിച്ചത്.
മറുപടി രണ്ടാം ഇന്നിങ്സിൽ 205 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ജമ്മു&കശ്മീർ അനായാസം വിജയം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

