Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തകർത്തടിച്ച് ജയ്സ്വാൾ; ഇന്ത്യക്ക് മികച്ച തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപണർ യശസ്വി ജയ്സ്വാളിന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെ ബലത്തിൽ 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഉജ്വല തുടക്കമാണ് ജയ്സ്വാൾ-റിതുരാജ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 77 റൺസ് അടിച്ചെടുത്താണ് പിരിഞ്ഞത്. 25 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റൺസ് നേടിയ ജയ്സ്വാളിനെ നതാൻ എല്ലിസിന്റെ പന്തിൽ ആദം സാംബ പിടികൂടിയതോടെയാണ് ആസ്ട്രേലിയൻ ബൗളർമാർക്ക് ശ്വാസം നേരെവീണത്.
24 പന്തിൽ 29 റൺസുമായി റിതുരാജ് ഗെയ്ക്വാദും 11 പന്തിൽ 10 റൺസുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ.
Next Story

