സർ ജഡേജ! ഒന്നാമനായി മൂന്ന് വർഷം; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം
text_fieldsഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. എല്ലാ ഫോർമാറ്റിലും ഒരു പതിറ്റാണ്ടിന് മേലെയായി ഇന്ത്യക്കൊപ്പം ജഡേജ നിറസാന്നിധ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യ കണ്ട എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളാണ് എന്നും ജഡേജ.
ലോകത്തെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ഒരാളായ ജഡേജ വമ്പ ഒരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഓൾറൗണ്ടർമാരും റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായി തുടർന്ന താരമായി മാറുകയാണ് ജഡേജ. ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി 1,151 ദിവസമാണ് ജഡേജ ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏറ്റവും കൂടുതൽ കാലം ഈ നേട്ടത്തിൽ നില കൊള്ളുവാൻ ഇന്ത്യയുടെ പ്രിയപ്പെട്ട സർ ജഡേജക്ക് സാധിച്ചു.
400 പോയിന്റുമായാണ് ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബംഗ്ലാദേശിന്റെ മെഹിദി ഹസൻ മിറാസ് 327 പോയിന്റുമായി രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസെൻ 294 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസും ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.
കഴിഞ്ഞ സീസണില്‍ 29.27 ശരാശരിയില്‍ 527 റണ്‍സും 24.29 ശരാശരിയില്‍ 48 വിക്കറ്റുമാണ് ജഡേജ സ്വന്തമാക്കിയത്. ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഇതിഹാസം ജോയ് റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ ബൗളർമാരുടെ പട്ടികയിൽ തലപ്പത്ത് തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

