Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈ പോസ്റ്റുകൾ ഇൻസ്റ്റയിൽനിന്ന് നീക്കി ജദേജ

text_fields
bookmark_border
ravindra jadeja
cancel
Listen to this Article

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് കാലത്തെ എല്ലാ പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കി മുൻ താരം രവീന്ദ്ര ജദേജ. മാനേജ്മെന്റുമായി വീണ്ടും പിണങ്ങിയെന്ന സൂചന നൽകിയാണ് താരം സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് എല്ലാം നീക്കിയത്.

കഴിഞ്ഞ സീസണിൽ ചെന്നൈ നായകനായി നിയമിക്കപ്പെട്ട ജദേജക്കു കീഴിൽ ടീമും താരവും ഉഴറിയതോടെ പദവി വീണ്ടും ധോണിക്കുതന്നെ കൈമാറിയിരുന്നു. അസ്വാരസ്യം നീണ്ട് രണ്ടു മാസം മുമ്പ് ടീം വിടുകയും ചെയ്തിരുന്നു. ഇൻസ്റ്റയിൽനിന്ന് പോസ്റ്റുകൾ നീക്കിയത് ശ്രദ്ധയിൽപെട്ട ആരാധകരാണ് ഇതുസംബന്ധിച്ച ആദ്യ പ്രതികരണവുമായി എത്തിയത്.

സംഭവം വാർത്തയായതോടെ ഇത് വ്യക്തിപരമായ നടപടിയാണെന്നും ടീമിന് ബന്ധമില്ലെന്നും അറിയിച്ച് ചെന്നൈയും രംഗത്തെത്തി. ഐ.പി.എല്ലിൽ മോശം പ്രകടനവുമായി നിറംമങ്ങിയ താരം ദേശീയ ജഴ്സിയിൽ മിന്നുംഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ സെഞ്ച്വറി അടിച്ചാണ് ടീമിന്റെ ഇന്നിങ്സിൽ നിർണായകമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jadeja removed Chennai posts from Instagram
Next Story