Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജ കളിച്ചേക്കും; അശ്വിനെ മാറ്റില്ലെന്ന് സൂചന

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജ കളിച്ചേക്കും; അശ്വിനെ മാറ്റില്ലെന്ന് സൂചന
cancel

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്കിടെ ഇന്ത്യക്ക് ആശ്വാസ വാർത്ത. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ രണ്ടാം മത്സരത്തിൽ കളിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പുറംവേദനയെ തുടർന്ന് ആദ്യ ടെസ്റ്റിൽ രവീന്ദ്ര ജഡേജ കളിച്ചിരുന്നില്ല.

ജഡേജ വീണ്ടും പരിശീലനം തുടങ്ങിയതായും കേപ്ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന റിപ്പോർട്ടുകളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജഡേജയുടെ അഭാവത്തിൽ ആർ.ആശ്വിനായിരുന്നു ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന്റെ ചുമതല. സ്പിന്നർമാർക്ക് അനുകൂലമല്ലാത്ത വിക്കറ്റായിരുന്നിട്ടും 19 ഓവറിൽ 41 റൺസ് വഴങ്ങി അശ്വിൻ ഒരു വിക്കറ്റ് എടുത്തിരുന്നു.

കേപ്ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് നാല് ദിവസം കൂടി ബാക്കിയുണ്ട്. നിലവിൽ ഇന്ത്യൻ ടീമി​നൊപ്പം ജഡേജ പരിശീലനം തുടങ്ങിയിട്ടുണ്ട്. അതേസമയം, ജഡേജ ടീമിലേക്ക് വന്നാലും അശ്വിനെ മാറ്റില്ലെന്നാണ് വാർത്തകൾ. രണ്ടാം ടെസ്റ്റിൽ മൂന്ന് സീമർമാരെയും രണ്ട് സ്പിന്നർമാരേയുമായിരിക്കും ഇന്ത്യ കളിപ്പിക്കുക. കേപ്ടൗണിലെ പിച്ച് സ്പിന്നർമാരെ കൂടുതൽ അനുകൂലിക്കുമെന്നും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Jadejar aswin
News Summary - Jadeja regains fitness, likely to feature in India XI for 2nd Test
Next Story