Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡിനിടയിൽ കളിയിലൂടെ...

കോവിഡിനിടയിൽ കളിയിലൂടെ സന്തോഷം പകരുന്നത്​ ഞങ്ങളുടെ ഉത്തരവാദിത്തം -ക്രിസ്​ മോറിസ്​

text_fields
bookmark_border
കോവിഡിനിടയിൽ കളിയിലൂടെ സന്തോഷം പകരുന്നത്​ ഞങ്ങളുടെ ഉത്തരവാദിത്തം -ക്രിസ്​ മോറിസ്​
cancel

മുംബൈ: കോവിഡിനിടയിൽ ഐ.പി.എൽ വേണോ എന്ന വിവാദത്തിൽ നിലപാട്​ വ്യക്​തമാക്കി രാജസ്​ഥാൻ റോയൽസ്​ താരം ക്രിസ്​ മോറിസ്​. ''കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തെ കോവിഡ്​ അവസ്​ഥയെ കുറിച്ചായിരുന്നു ടീമിലെ സംസാരങ്ങൾ. രാജ്യത്തിൻെറ ചില ഭാഗങ്ങളിൽ മഹാമാരി വലിയ ദുരന്തമായി മാറിയിരിക്കുന്നു. ഈ ഘട്ടത്തിൽ ഐ.പി.എൽ നടക്കുന്നതും കാണികൾക്ക്​ സന്തോഷം പകരാനായി കളിക്കുന്നതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്​. മത്സരം ജയിച്ചാലും തോറ്റാലും ഈ ഘട്ടത്തിൽ ആളുകൾക്ക്​ സന്തോഷം പകരുന്നത്​ സ്​പോർട്​സിൻെറ വിജയമാണ്'​' -ക്രിസ്​ മോറിസ്​ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്​ വ്യാപനം ഭീതിത സാഹചര്യത്തിലേക്ക്​ വഴിമാറിയിരിക്കേ ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റ്​ മത്സരങ്ങൾ നടക്കുന്നതിൽ പ്രതികരണവുമായി മുൻ ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരം ആദം ഗിൽക്രിസ്റ്റ്​ രംഗത്തെിയിരുന്നു. ''കോവിഡ്​ സംഖ്യ ഭീതിപ്പെടുത്തുന്നതാണ്​. ഇന്ത്യയിലുള്ള എല്ലാവർക്കും ശുഭകരമായിരിക്ക​ട്ടെ. ഐ.​പി.എൽ തുടരുന്നത്​ അനുചിതമാണോ?. അതോ എല്ലാ രാത്രിയിലും വേണ്ട പ്രധാനപ്പെട്ട കാര്യമാണോ?. എന്താണ്​ നിങ്ങൾ ചിന്തിക്കുന്നത്?​. നിങ്ങൾക്കൊപ്പം പ്രാർഥനകളുണ്ട്​്​.'' -ആദം ഗിൽക്രിസ്റ്റ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19IPL 2021Chris Morris
News Summary - It’s our responsibility to give people some reason to smile -Chris Morris
Next Story