Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാംഖഡേയിൽ വീണ്ടും...

വാംഖഡേയിൽ വീണ്ടും ചരിത്രം പിറന്നിട്ട്​ ഇന്നേക്ക്​ പത്താണ്ട്​

text_fields
bookmark_border
വാംഖഡേയിൽ വീണ്ടും ചരിത്രം പിറന്നിട്ട്​ ഇന്നേക്ക്​ പത്താണ്ട്​
cancel

1983ൽ കപിലിന്‍റെ ചെകുത്താൻമാർ ഷെൽഫിലെത്തിച്ച ലോകകപ്പ്​ കിരീടം വീണ്ടും ക്രിക്കറ്റിന്‍റെ പറുദീസയായ ഇന്ത്യയിലെത്താൻ നീണ്ട 28 വർഷം വേണ്ടി വന്നു. 2011ലാണ്​ മുംബൈയിലെ വാംഖഡേ സ്​റ്റേഡിയത്തിൽ ഇന്ത്യ വീണ്ടും ലോകകപ്പുയർത്തിയത്​. എം.എസ്​ ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ടാമതും ലോകകപ്പ്​ ഉയർത്തിയിട്ട് ഇന്നേക്ക്​​ 10 വർഷം പൂർത്തിയാവുന്നു.

ഇതുപോലൊരു ഏപ്രിൽ രണ്ടിനായിരുന്നു റാഞ്ചിയിൽ നിന്നുള്ള എം.എസ്​ ധോണിയെന്ന യുവ ക്യാപ്​റ്റന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ ലോകകപ്പ്​ വീണ്ടുമുയർത്തിയത്​. ശ്രീലങ്കക്കെതിരെയായിരുന്നു കിരീട നേട്ടം. ശ്രീലങ്ക ഉയർത്തി 274 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ സചിൻ ടെണ്ടുൽക്കറേയും സെവാഗിനേയും നഷ്​ടമായി. പക്ഷേ 2003ൽ ആസ്​ട്രേലിയയിൽ സ്വപ്​നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച്​ മടങ്ങിപോകാൻ വാംഖ്​ഡേയുടെ മണ്ണിൽ ഇന്ത്യ ഒരുക്കമല്ലായിരുന്നു.

പ്രതിസന്ധിയിൽ വിരാട്​ കോഹ്​ലിയെ ഒരറ്റത്ത്​ നിർത്തി ഗൗതം ഗംഭീർ രക്ഷാപ്രവർത്തനം തുടങ്ങി. ധോണി ഗംഭീറിന്​ മികച്ച പിന്തുണ നൽകിയതോടെ ഒരിക്കൽ കൂടി ഇന്ത്യ ലോകകപ്പ്​ സ്വന്തം ഷോകേസിലെത്തിച്ചു. ഇന്ത്യയുടെ എക്കാലത്തേയും ഇതിഹാസ താരങ്ങളിലൊരാളായ സചിൻ ടെണ്ടുൽക്കറുടെ അവസാന ലോകകപ്പ്​ കൂടിയായിരുന്നു 2011ലേത്​. അദ്ദേഹത്തിന്​ വേണ്ടി ഇന്ത്യൻ മണ്ണിൽ കിരീടം ഉയർത്തുമെന്ന്​ ടീമംഗങ്ങൾ ദൃഢനിശ്​ചയം ചെയ്​തിരുന്നു. സചിന്​ വേണ്ടി മൈതാനത്ത്​ അത്​ അവർ നടപ്പാക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket World Cup
News Summary - It has been ten years since history was born again in Wankhede
Next Story