Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിസര്‍വ് ബാങ്കിൽ...

റിസര്‍വ് ബാങ്കിൽ ജോലിക്കെത്തി ഇഷാന്‍ കിഷന്‍; സെൽഫിയെടുക്കാൻ ജീവനക്കാരുടെ തിരക്ക്

text_fields
bookmark_border
Ishan Kishan
cancel

പാട്ന: ക്രിക്കറ്റ് മത്സരങ്ങളിൽനിന്നുള്ള ഇടവേളക്കിടെ റിസര്‍വ് ബാങ്ക് ഓഫിസില്‍ ജോലിക്കെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍. ആർ.ബി.എയിൽ അസിസ്റ്റന്‍റ് മാനേജരായ ഇഷാന്‍ പാട്ന ഓഫിസിലാണ് എത്തിയത്.

കായിക താരങ്ങൾക്കുള്ള സ്പോർട്സ് ക്വാട്ട വഴി 2017ലാണ് ഇഷാൻ ആർ.ബി.ഐയിൽ നിയമനം നേടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര ടൂർണമെന്റുകളും ഇല്ലാത്ത ഒഴിവു സമയങ്ങളിലാണ് ഓഫിസിൽ വരുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് താരത്തെ സ്വീകരിച്ചു. കഴുത്തിൽ ആർ.ബി.ഐയുടെ ഐ.ഡി കാർഡ് ധരിച്ച് ഓഫിസിലെ ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്ന ഇഷാൻ കിഷന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഗ്രേഡ് എ ലെവല്‍ ജീവനക്കാരനായ ഇഷാന്‍ കിഷന് 45000 രൂപ മുതല്‍ 49000 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങളും അലവൻസുകളും ചേർക്കുമ്പോൾ ശമ്പളം ഒരു ലക്ഷം രൂപക്ക് അടുത്തെത്തും. ദുലീപ് ട്രോഫിയിലാണ് താരം ഇനി കളിക്കുന്നത്. ടൂർണമെന്‍റിൽ ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റനാണ്. ഡി.വൈ. പാട്ടീൽ ട്രോഫി പോലുള്ള അഭ്യന്തര ടൂർണമെന്റുകളിൽ ആർ.ബി.ഐ ടീമിനായും ഇഷാൻ മുമ്പ് കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെയ പരമ്പരയിലാണ് ഇഷാന്‍ ഇന്ത്യൻ ടീമിനായി അവസാനം കളിച്ചത്. ട്വന്‍റി20 പരമ്പരയിലും ഏകദിനത്തിലും ഇഷാന്‍ കളിച്ചു. ശ്രീലങ്കയിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. 2021ലാണ് ഇഷാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIIndian Cricket TeamIshan Kishan
News Summary - Ishan Kishan seen working at RBI office, social media reacts
Next Story